മഞ്ജു വാര്യർ പ്രധാനവേഷത്തിലെത്തുന്ന സൈജു ശ്രീധരൻ ചിത്രം; 'ഫൂട്ടേജ്' ഓഗസ്റ്റ് 23-ന് തിയേറ്ററുകളിൽ

നടി മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്ന, എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന "ഫൂട്ടേജ്" ഓഗസ്റ്റ് 23 -ന് തിയേറ്ററുകളിൽ എത്തും. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ, മഹേഷിന്റെ പ്രതികാരം എന്നി ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ പരിചിതനായ സൈജു ശ്രീധരന്റെ സംവിധാന അരങ്ങേറ്റമായ ഈ ചിത്രം. മാർട്ടിൻ പ്രകാട്ട് ഫിലിംസ് ആണ് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. മഞ്ജു വാര്യർക്കൊപ്പം മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരാണ്.
മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് ഫിലിംസ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കോ പ്രൊഡ്യൂസർ- രാഹുൽ രാജീവ്, സൂരജ് മേനോൻ, ലൈൻ പ്രൊഡ്യൂസർ - അനീഷ് സി സലിം. തിരക്കഥ, സംഭാഷണം- ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ.
ഛായാഗ്രഹണം-ഷിനോസ്, എഡിറ്റർ-സൈജു ശ്രീധരൻ, പ്രൊഡക്ഷൻ കൺട്രോളർ - കിഷോർ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജൻ, മേക്കപ്പ് - റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-സമീറ സനീഷ്, സ്റ്റിൽസ്-രോഹിത് കൃഷ്ണൻ, സ്റ്റണ്ട്- ഇർഫാൻ അമീർ, വി എഫ് എക്‌സ് - മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്, പ്രോമിസ് സ്റ്റുഡിയോസ്, ഫിനാൻസ് കൺട്രോളർ- അഗ്‌നിവേശ്,സൗണ്ട് ഡിസൈൻ-നിക്‌സൺ ജോർജ്, സൗണ്ട് മിക്‌സ്- ഡാൻ ജോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രിനിഷ് പ്രഭാകരൻ, പ്രൊജക്ട് ഡിസൈൻ- സന്ദീപ് നാരായൺ, ഗാനങ്ങൾ- ആസ്വെകീപ്സെർച്ചിംഗ്, പശ്ചാത്തല സംഗീതം- സുഷിൻ ശ്യാം, പ്രൊഡക്ഷൻ മാനേജർ-രാഹുൽ രാജാജി, ജിതിൻ ജൂഡി, പോസ്റ്റർ ഡിസൈൻ- ഈസ്തെറ്റിക് കുഞ്ഞമ്മ, മാർക്കറ്റിങ്- ഹൈറ്റ്സ്. പിആർഒ - എ.എസ് ദിനേശ്, ശബരി.
Content Highlights: manju warrier movie footage release date announced