മാമുക്കോയ മെമ്മോറിയൽ ദേശീയ ഡോക്യുമെൻ്ററി & ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് എൻട്രികൾ ക്ഷണിക്കുന്നു

മാമുക്കോയ | Photo: Mathrubhumi
മാമുക്കോയ | Photo: Mathrubhumi

ടോപ് വൺ മീഡിയയും സിറ്റിലൈറ്റ് ടിവിയും സംയുക്തമായി സംഘടിപ്പിക്കുന്ന മാമുക്കോയ മെമ്മോറിയൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്(NDSFK) എൻട്രികൾ ക്ഷണിക്കുന്നു. ഡോക്യുമെൻ്ററി, ഷോർട്ട് ഫിലിം, മ്യൂസിക്കൽ ആൽബം എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.

മികച്ച ചിത്രം, സംവിധായകൻ, ക്യാമറാമാൻ, എഡിറ്റർ, നായകൻ, നായിക, തിരക്കഥ, ബാലതാരം, സം​ഗീതം, എന്നീ വിഭാഗങ്ങൾ അവാർഡിന് പരിഗണിക്കുന്നു. ഇതിനുപുറമേ മികച്ച ചിത്രം, മികച്ച ഡോക്യുമെൻ്ററി, മികച്ച സംവിധായകൻ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക ക്യാഷ് അവാർഡും നൽകുന്നു.

അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി- ഓഗസ്റ്റ് 15, 2024.
എൻട്രി ഫീ- 1000 രൂപ
ഫോൺ: 940027750, 6238396197
പ്രോഗ്രാം ഡയററ്റേഴ്സ് - ഡോ. മനോജ് ഗോവിന്ദ്, ശ്രീജിത്ത് പൊയിൽക്കാവ്, കമലേഷ് കടലുണ്ടി, മനോജ് കുമാർ പൊൻ മന.

Content Highlights: mamukkoya national memorial documentary and short film festival