കുഞ്ഞു ചിരികളും ഒരുപാട് സന്തോഷവും ; നയൻതാരയുടെ കുട്ടികൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മമ്മൂട്ടി

#Movies Desk
നയൻതാരയുടെ മക്കൾ ഉയിരിനും ഉലകിനുമൊപ്പം മമ്മൂട്ടി | Photo: www.facebook.com/mammoottykampanyofficial
നയൻതാരയുടെ മക്കൾ ഉയിരിനും ഉലകിനുമൊപ്പം മമ്മൂട്ടി | Photo: www.facebook.com/mammoottykampanyofficial

നയൻതാരയുടെ ഇരട്ടക്കുട്ടികളുടെ കളിചിരികൾ നോക്കിയിരിക്കുന്ന തന്റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് മമ്മൂട്ടി. വിഘ്നേഷ് ശിവനെയും നയൻതാരയെയും ടാഗ് ചെയ്ത് മമ്മൂട്ടി കമ്പനിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഈ ചിത്രത്തിന് "Little giggles, big smiles, and a whole lot of happiness ❤️" എന്നാണ് അദ്ദേഹം അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഉയിരിന്റെയും ഉലകിന്റെയും കളിചിരികൾ നിറഞ്ഞ വാത്സല്യത്തോടെ നോക്കിയിരിക്കുന്ന മമ്മൂട്ടിയാണ് ചിത്രങ്ങളിലുള്ളത്.

പോസ്റ്റ് ചെയ്ത് നിമിഷനേരം കൊണ്ടാണ് ആരാധകരും സിനിമാസ്വാദകരും ഈ ചിത്രങ്ങൾ ഏറ്റെടുത്തത്. ഒട്ടേറെ പേരാണ് ചിത്രത്തിന് താഴെ സ്നേഹം അറിയിച്ചുകൊണ്ട് കമന്റുകളുമായി എത്തുന്നത്.

2016-ൽ പുറത്തിറങ്ങിയ എ.കെ. സാജൻ ചിത്രം 'പുതിയ നിയമ'ത്തിലാണ് ഇരുവരും ഏറ്റവും ഒടുവിലായി ഒന്നിച്ച് അഭിനയിച്ചത്. നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്ത പേട്രിയറ്റിലും ഇരുവരും ഉണ്ട്. എങ്കിലും ഇവർക്ക് കോമ്പിനേഷൻ സീനുകളുണ്ടായിരുന്നില്ല

മട്ടാഞ്ചേരി മാഫിയ, അടൂർ ഗോപാലകൃഷ്ണന്റെ പദയാത്ര തുടങ്ങി വിവിധ ചിത്രങ്ങൾ മമ്മൂട്ടിയുടേതായി ഒരുങ്ങുന്നുണ്ട്. സുന്ദർ സി. സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'മൂക്കുത്തി അമ്മൻ 2, 'മണ്ണങ്കട്ടി: സിൻസ് 1960' ഉൾപ്പടെ വിവിധ പ്രൊജക്ടുകളിൽ നയൻതാര ഇനിയും ബിഗ്സ്ക്രീനിലെത്തും.

Content Highlights: Superstar Mammootty has captured hearts online by sharing an adorable photo of himself enjoying a candid moment with Nayanthara and Vignesh Shivan’s twin children, Uyir and Ulag.