‘പേട്രിയറ്റ് ’ മലയാളത്തിൽ ബിഗ് ബജറ്റ് സിനിമകൾക്ക് വഴിയൊരുക്കും- മമ്മൂട്ടി

#സ്വന്തം ലേഖകൻ
പേട്രിയറ്റ് സിനിമ റിലീസിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ മമ്മൂട്ടിയും അണിയറപ്രവര്‍ത്തകരും | Photo: Mathrubhumi
പേട്രിയറ്റ് സിനിമ റിലീസിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ മമ്മൂട്ടിയും അണിയറപ്രവര്‍ത്തകരും | Photo: Mathrubhumi

കൊച്ചി: മലയാളത്തിൽ ബിഗ് ബജറ്റ് സിനിമകൾ തുടർച്ചയായി വരാൻ പേട്രിയറ്റ് സിനിമ വഴിയൊരുക്കുമെന്ന് നടൻ മമ്മൂട്ടി. പേട്രിയറ്റ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

മറ്റുഭാഷകളിലെ ബിഗ് ബജറ്റ് ചിത്രങ്ങൾ ഇരുകൈയുംനീട്ടി സ്വീകരിക്കുന്ന മലയാളികൾ ഞങ്ങൾ അഭിനയിക്കുന്ന അത്തരം സിനിമകൾ അത്രകണ്ട് സ്വീകരിച്ചിരുന്നില്ല. എന്നാൽ പേട്രിയറ്റ് മുതൽ അതിന് മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂർത്തിയാക്കിയെന്ന് സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞു. ഇനി സർട്ടിഫിക്കറ്റ് ലഭിക്കാൻ മാത്രമേ ബാക്കിയുള്ളു. മമ്മൂക്കയ്ക്കും മോഹൻലാലിനും ഒപ്പമുള്ള സിനിമ ആസ്വദിച്ചാണ് ചെയ്തതെന്ന് പത്രസമ്മേളനത്തിൽ സംസാരിച്ച കുഞ്ചാക്കോ ബോബൻ പറഞ്ഞു.

മേയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മലയാളത്തിൽ ‍ഇറങ്ങിയതിൽ വെച്ച് ഏറ്റവും കൂടുതൽ നിർമാണച്ചെലവുള്ള ചിത്രമാണ് പേട്രിയറ്റ്. പത്രസമ്മേളനത്തിൽ കെ.ജി. എബ്രഹാം, ആന്റോ ജോസഫ്, സി.ആർ. സലീം തുടങ്ങിയവരും പങ്കെടുത്തു.

Content Highlights: Patriot is positioned as a milestone for high-budget production in the Malayalam film industry. Mammootty emphasizes a shift in audience reception toward large-scale local projects. Director Mahesh Narayanan confirms the film has completed its censorship process. The film features a star-studded cast including Mammootty, Mohanlal, and Kunchacko Boban. Official theatrical release is scheduled for May 1, 2026