മമ്മൂട്ടിയുടെ ഈ പിറന്നാൾ ദുൽഖറിനൊപ്പം, എങ്കിലും അർധരാത്രിയിൽ വീഡിയോ കോളിലൂടെ ആരാധകർക്ക് മുന്നിലേക്ക്

മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷത്തിൽനിന്ന്, മമ്മൂട്ടിയും ദുൽഖറും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, മാതൃഭൂമി ലൈബ്രറി
മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷത്തിൽനിന്ന്, മമ്മൂട്ടിയും ദുൽഖറും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്, മാതൃഭൂമി ലൈബ്രറി

ശനിയാഴ്ച പിറന്നാളാഘോഷിക്കുന്ന മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിക്ക് ചലച്ചിത്രലോകവും ആരാധകരും ഒരുപോലെ ആശംസകൾ നേരുകയാണ്. ഇത്തവണ മകനും നടനുമായ ദുൽഖറിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലായിരുന്നു മമ്മൂട്ടി. ദുൽഖറിനും കൊച്ചുമകൾ മറിയത്തിനും കേക്ക് നൽകുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. 

അതേസമയം പതിവുപോലെ പ്രിയതാരത്തെ നേരിൽക്കണ്ട് പിറന്നാളാശംസകൾ അറിയിക്കാൻ കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതിക്കുമുന്നിൽ ആരാധകർ തടിച്ചുകൂടിയിരുന്നു. അവരെ താരം നിരാശപ്പെടുത്തിയില്ല. കൃത്യം 12 മണിക്കു തന്നെ വീഡിയോ കോളിലൂടെ എത്തി ആരാധകർക്കൊപ്പം തന്റെ സന്തോഷം അദ്ദേഹം പങ്കുവച്ചു.

​ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക്ക് ആൻഡ് ​ദ ലേഡീസ് പഴ്സ് എന്ന ചിത്രത്തിലെ തന്റെ ഭാ​ഗങ്ങൾ പൂർത്തിയാക്കിയശേഷമാണ് മമ്മൂട്ടി ചെന്നൈയിലേക്കുപോയത്. ഈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശനിയാഴ്ച പുറത്തിറങ്ങിയിരുന്നു. ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന മറ്റൊരു ചിത്രം

പിറന്നാൾ ആഘോഷങ്ങൾക്കു ശേഷം താരം കുടുംബത്തിനൊപ്പം വിദേശത്തേക്കു പറക്കും. ഇരുപത് ദിവസത്തോളമായിരിക്കും അവധിയാഘോഷമെന്നാണ് റിപ്പോർട്ട്.

Content Highlights: mammootty celebrated birthday with dulquer salmaan and family pics viral