മമ്മൂട്ടിയും ദുൽഖറും നേർക്കുനേർ; 'ഭീഷ്മ'യെ നേരിടാൻ 'ഹേ സിനാമിക'

Mammootty, Dulquer
Mammootty, Dulquer

മലയാള സിനിമയിലെ മെഗാസ്റ്റാർ മമ്മൂട്ടിയും അദ്ദേഹത്തിന്റെ മകനും യുവതാരവുമായ ദുൽഖർ സൽമാനും ബോക്സ് ഓഫീസിൽ നേർക്കുനേർ എത്തുന്ന കാഴ്ചക്കാണ് വ്യാഴാഴ്ച മലയാള സിനിമ സാക്ഷ്യം വഹിക്കാൻ പോകുന്നത്. 

അമൽ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'ഭീഷ്മപർവ'വും കോറിയോ​ഗ്രാഫർ ബൃന്ദ മാസ്റ്ററുടെ കന്നി സംവിധാന സംരംഭമായൊരുങ്ങുന്ന ദുൽഖർ ചിത്രം 'ഹേ സിനാമിക'യുമാണ് ഒരേ ദിവസം പ്രദർശനത്തിനെത്തുന്നത്.

അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ സൂപ്പർഹിറ്റ് ചിത്രം 'ബിഗ് ബി' പുറത്തിറങ്ങി 14 വർഷത്തിനു ശേഷം എത്തുന്ന 'ഭീഷ്‍മ പർവം' പ്രഖ്യാപന സമയം മുതൽ ശ്രദ്ധ നേടിയിരുന്നു . ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്. 'മൈക്കിൾ' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ മമ്മൂട്ടിയുടെ ​ഗെറ്റപ്പുകൾ നേരത്തെ തരം​ഗമായി മാറിയിരുന്നു. ചിത്രത്തിൽ നീണ്ട മുടിയും താടിയുമായി മാസ്സ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. 

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, തബു, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആനന്ദ് സി. ചന്ദ്രനാണ് ക്യാമറ. വിവേക് ഹർഷൻ എഡിറ്റിങ്ങും സുഷിൻ ശ്യാം സംഗീതവും നിർവഹിക്കുന്നു.

ദ്വിഭാഷാ ചിത്രമായാണ് 'ഹേ സിനാമിക' ഒരുങ്ങുന്നത്. ചിത്രത്തിൽ 'യാഴാൻ' എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. അദിതി റാവു ഹൈദരിയും കാജൽ അഗർവാളുമാണ് ചിത്രത്തിലെ നായികമാർ. 

ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രത്തിൽ ​ഒരു ​ഗാനം ദുൽഖറും ആലപിക്കുന്നുണ്ട്. ഒരു റൊമാന്റിക് എന്റർടെയിനറായ 'ഹേ സിനാമിക' ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോസും ചേർന്നാണ് നിർമിക്കുന്നത്. 

Content Highlights : Mammootty movie Bheeshmaparvam and Dulquer Salmaans hey sinamika will release on same day

Content Highlights: Mammootty, Bheeshma Parvam, Dulquer Salmaan, Hey Sinamika, March 3 release