മമ്മൂട്ടി - ബി ഉണ്ണികൃഷ്ണന്‍ ചിത്രം 'ക്രിസ്റ്റഫര്‍' ഒ.ടി.ടി റിലീസായി

ക്രിസ്റ്റഫർ എന്ന ചിത്രത്തിൽ മമ്മൂട്ടി | ഫോട്ടോ: www.facebook.com/Mammootty
ക്രിസ്റ്റഫർ എന്ന ചിത്രത്തിൽ മമ്മൂട്ടി | ഫോട്ടോ: www.facebook.com/Mammootty

തിയേറ്ററില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫര്‍' ഒ.ടി.ടിയിലെത്തി. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേയ്ക്ക് എത്തിയത്.

'ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്' എന്ന ടാഗ് ലൈനോടെ എത്തിയ ക്രിസ്റ്റഫറില്‍ DPCAW എന്ന അന്വേഷണ ഏജന്‍സിയുടെ തലവനായാണ് മമ്മൂട്ടി എത്തിയത്. സ്‌നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി, വിനയ് റായ്, ദിലീഷ് പോത്തന്‍, ശരത് കുമാര്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി, ദീപക്ക് പറമ്പോള്‍ എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. 

ആര്‍.ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ഫൈസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം. സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിങ്: മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, കലാ സംവിധാനം: ഷാജി നടുവില്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി: സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പി.ആര്‍.ഒ.: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയിന്‍മെന്റ്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍.


 

Content Highlights: mammootty b unnikrishnan movie christopher ott release