സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി

അപ്പു ഭട്ടതിരി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച ചിത്രം | ഫോട്ടോ: www.instagram.com/appubhattathiri/
അപ്പു ഭട്ടതിരി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച ചിത്രം | ഫോട്ടോ: www.instagram.com/appubhattathiri/

സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി. ആഭ വരദരാജ് ആണ് വധു. തിരുവനന്തപുരം സബ് രജിസ്ട്രാർ ഓഫീസിൽ അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. സോഷ്യൽ മീഡിയയിലൂടെ അപ്പു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

‘‘ഞങ്ങൾ പൊരുത്തംകണ്ടു. ഞങ്ങൾ കണ്ടുമുട്ടി. ഞങ്ങൾ സംസാരിച്ചു. ഞങ്ങൾ നടന്നു. ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. ഞങ്ങൾ വീണ്ടും സംസാരിച്ചു. ഞങ്ങൾ വീണ്ടും നടന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങൾ വിവാഹിതരാവാൻ തീരുമാനിച്ചു. ഇന്ന് ഞങ്ങൾ വിവാഹിതരായി.’’–വിവാഹവാർത്ത പങ്കുവച്ചുകൊണ്ട് അപ്പു കുറിച്ചത് ഇങ്ങനെ.

ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രമായ സെക്കൻഡ് ഷോ (2012) യിലൂടെ അസിസ്റ്റന്റ് ഡയറക്ടറായാണ് അപ്പു സിനിമയിലെത്തിയത്. ഒരാൾപ്പൊക്കം എന്ന സിനിമയിലൂടെ സ്വതന്ത്ര എഡിറ്ററായി. കുഞ്ഞിരാമായണം, ഒഴിവുദിവസത്തെ കളി, മാൻ‌ഹോൾ, ഒറ്റമുറി വെളിച്ചം, വീരം, തീവണ്ടി, ഡാകിനി തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളുടെ എഡിറ്ററായിരുന്നു. ഒറ്റമുറിവെളിച്ചം, വീരം  എന്നീ  ചിത്രങ്ങളിലെ എഡിറ്റിങ്ങിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 

നയൻതാര, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിഴൽ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനുമായി. ആനന്ദപുരം ഡയറീസ് ആണ് എഡിറ്റിങ് നിർവഹിച്ചതിൽ ഒടുവിൽ തിയേറ്ററുകളിലെത്തിയ സിനിമ.

Content Highlights: malayalam movie director and editor appu bhattathiri maried abha varadaraj