ഇടത് തീവ്ര ആശയങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം; ഇന്ദ്രൻസ്-മീനാക്ഷി ചിത്രം 'പ്രൈവറ്റി'നും സെൻസർ ബോർഡിന്റെ 'വെട്ട്'

കൊച്ചി: ഹാലിന് പിന്നാലെ സെൻസർ ബോർഡിന്റെ വെട്ട് കിട്ടി മലയാള സിനിമ പ്രൈവറ്റ്. മീനാക്ഷി അനൂപും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ദീപക് ഡിയോണ്‍ ആണ്.
ഒൻപത് മാറ്റങ്ങളോടെയാണ് ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയത്. ഓഗസ്റ്റ് ഒന്നിനായിരുന്നു ചിത്രത്തിന്റെ റിലീസ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ലെഫ്റ്റ് എക്സ്ട്രീമിസം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് സെൻസർ ബോർഡ് ചിത്രത്തിന് കട്ട് പറഞ്ഞത്. അപ്പീലുമായി മുന്നോട്ട് പോയതോടെയാണ് ‘പ്രൈവറ്റ്’ ഒൻപത് മാറ്റങ്ങളോടെ തീയേറ്ററിൽ എത്തിയത്.
എമ്പുരാൻ, ജാനകി. വി V/S സ്റ്റേറ്റ്, ഹാൽ എന്നീ ചിത്രങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ പ്രൈവറ്റിനും സെൻസർ ബോർഡിന്റെ വെട്ടുകൊള്ളുന്നത്. ഷെയ്ൻ നിഗം നായകനായെത്തുന്ന ഹാലിന് 15 തിരുത്തലുകളാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്.
നവാഗതനായ വീര സംവിധാനം ചെയ്ത ചിത്രത്തിലെ ബീഫ് കഴിക്കുന്ന രംഗം ഉൾപ്പടെയുള്ള 15 രംഗങ്ങൾക്കാണ് സെൻസർ ബോർഡ് കട്ട് പറഞ്ഞിരിക്കുന്നത്.
Content Highlights: Malayalam film `Private`, starring Indrans and Meenakshi, faces censor board cuts for allegedly promoting leftist extremism. The film undergoes nine modifications before release.