മലയാള സിനിമാമേഖല സമരത്തിലേക്ക്, 21-ന് സൂചനാസമരം; ഇരട്ടനികുതി ഒഴിവാക്കണമെന്ന് സംഘടനകൾ

Representative Image| Photo: Canva.com
Representative Image| Photo: Canva.com

കൊച്ചി: ഇരട്ടനികുതി അടക്കമുള്ള കാര്യങ്ങളിൽ സർക്കാരിന് മുന്നിൽ ആവശ്യങ്ങൾ കടുപ്പിച്ച് മലയാള സിനിമാമേഖല. അനുകൂല പ്രതികരണമുണ്ടായില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങാനാണ് വിവിധ സിനിമാസംഘടനകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഫിലിം ചേംബർ, താരസംഘടനയായ ‘അമ്മ’, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ 21-ന് സൂചനാസമരം നടത്തും. 21-ന് ഷൂട്ടിങ്ങുകൾ നിർത്തിവെക്കുകയും തിയേറ്ററുകൾ അടച്ചിടുകയും ചെയ്യും. 

ജിഎസ്ടിക്ക് പുറമെ ഈടാക്കുന്ന വിനോദനികുതി പൂർണമായി പിൻവലിക്കുക, സിനിമാ തിയേറ്ററുകൾക്ക് അടക്കം പ്രത്യേക വൈദ്യുതി താരിഫ് നടപ്പാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

പത്തുവർഷമായി സിനിമാവ്യവസായത്തിനുവേണ്ടി സർക്കാർ ഒന്നുംചെയ്തിട്ടില്ലെന്നും കോൺക്ലേവുകൾ നടത്തി ‘കണ്ണിൽപ്പൊടിയിടുക’മാത്രമാണ് ചെയ്തതെന്നും നിർമാതാവ് ജി. സുരേഷ് കുമാർ ആരോപിച്ചു.

സിനിമാമേഖലയെ സർക്കാർ കബളിപ്പിക്കുകയായിരുന്നുവെന്ന് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ് ആരോപിച്ചു.

Content Highlights: Malayalam film industry demands reduction in double taxation & entertainment tax. If no positive response, a symbolic strike is planned for the 21st.