ആറ് കഥകളുമായി 'ചെരാതുകള്‍'; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

poster
poster

'ചെരാതുകള്‍' എന്ന ആന്തോളജി സിനിമയുടെ മോഷന്‍ പോസ്റ്റര്‍ 123 മ്യൂസിക്‌സ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. അടുത്തിടെ ഇറങ്ങിയ നായാട്ട്, ആര്‍ക്കറിയാം  എന്നീ സിനിമകള്‍ക്കുശേഷം ഇതിലെ ഗാനങ്ങളുടെ അവകാശവും '123 മ്യൂസിക്‌സ്' കരസ്ഥമാക്കിയിരുന്നു. വിധു പ്രതാപ്, നിത്യ മാമ്മന്‍, കാവാലം ശ്രീകുമാര്‍, ഇഷാന്‍ ദേവ് എന്നിവര്‍ ആലപിച്ച മൂന്ന് ഗാനങ്ങളാണ് ഈ സിനിമയില്‍ ഉള്ളത്. മെജോ ജോസഫ്, പ്രതീക് അഭ്യങ്കര്‍, റെജിമോന്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്  ഡോ. മാത്യു മാമ്പ്രയും അനു കുരിശിങ്കലുമാണ്. ചിത്രത്തില്‍ ആദില്‍, മറീന മൈക്കില്‍, മാല പാര്‍വതി, ദേവകി രാജേന്ദ്രന്‍, ശിവാജി ഗുരുവായൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നതിനു മുന്‍പ് തന്നെ ലണ്ടന്‍, സിങ്കപ്പൂര്‍ ഫിലിം ഫെസ്റ്റിവലുകള്‍ ഉള്‍പ്പടെ,ഇന്ത്യയിലും വിദേശത്തും ആയി 43 അവാര്‍ഡുകള്‍ നേടിയെടുത്ത ആന്തോളജി സിനിമയാണ് 'ചെരാതുകള്‍'.ആറു തിരഞ്ഞെടുത്ത പുതുമുഖ സംവിധായകപ്രതിഭകളെ  കോര്‍ത്തിണക്കിക്കൊണ്ട്  മാമ്പ്ര ഫൗണ്ടേഷന്റെ ബാനറില്‍ ഡോക്ടര്‍ മാത്യു മാമ്പ്ര നിര്‍മ്മിക്കുന്ന 'ചെരാതുകള്‍' നാല് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വഴി ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു.

മനോഹരി ജോയ്, പാര്‍വതി അരുണ്‍, മരിയ പ്രിന്‍സ്, ബാബു അന്നൂര്‍, അശ്വിന്‍ ജോസ്, അനൂപ് മോഹന്‍ദാസ് എന്നിവര്‍ അഭിനയിച്ചിരിക്കുന്ന ചിത്രത്തില്‍ ആറു ഛായാഗ്രഹകരും ആറു ചിത്രസംയോജകരും ആറു സംഗീത സംവിധായകരും അണിനിരക്കുന്നു. വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്.

Content Highlights: malayalam anthology movie cherathukal to release Motion Poster

Content Highlights: