'എന്തുകൊണ്ട് പത്തില്‍ ഒമ്പത് വിമാനങ്ങളും വൈകുന്നു'; ഇന്‍ഡിഗോയോട് മാളവിക മോഹനന്‍

ഇന്‍ഡിഗോ വിമാനങ്ങള്‍ തുടര്‍ച്ചയായി വൈകുന്നതില്‍ നീരസം പ്രകടിപ്പിച്ച് നടി മാളവിക മോഹനന്‍. ഇന്‍ഡിഗോയുടെ പത്തില്‍ ഒമ്പത് വിമാനങ്ങളും എന്തുകൊണ്ടാണ് വൈകുന്നതെന്ന് മാളവിക ചോദിച്ചു. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് നടി തന്റെ നീരസം പ്രകടിപ്പിച്ചത്.
'ഇന്‍ഡിഗോ, എന്തുകൊണ്ടാണ് നിങ്ങളുടെ പത്തില്‍ ഒമ്പതു വിമാനങ്ങളും വൈകുന്നത്? യാത്രക്കാരെ വിമാനത്തില്‍ കയറ്റി ഒരു മണിക്കൂറോളം വെറുതേ ഇരുത്തുന്നത് എന്തിനാണ്? വിമാനംവൈകുകയാണെങ്കില്‍ ബോര്‍ഡിങ് താമസിച്ച് ആരംഭിച്ചാല്‍ പോരേ', മാളവിക ചോദിച്ചു.
മലയാളിയായ മാളവിക മുംബൈയിലാണ് താമസം. ഏത് സര്‍വീസാണ് വൈകിയതെന്ന് മാളവിക പോസ്റ്റില്‍ സൂചിപ്പിച്ചിട്ടില്ല. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കാന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച 'മലയാളം വാനോളം, ലാല്‍സലാം' പരിപാടിയില്‍ പങ്കെടുക്കാന്‍ മാളവിക ശനിയാഴ്ച തിരുവനന്തപുരത്ത് ഉണ്ടായിരുന്നു.
മാളവികയുടെ ചോദ്യവും പോസ്റ്റും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. നടിയുടെ സമാന അനുഭവം പങ്കുവെച്ച് കൂടുതല്‍പ്പേര്‍ രംഗത്തെത്തി. ഇന്‍ഡിഗോയെ ട്രോളി നിരവധി കമന്റുകളാണ് മാളവികയുടെ പോസ്റ്റിന് താഴെ എത്തുന്നത്.
Content Highlights: Actress Malavika Mohanan expresses frustration over frequent Indigo flight delays, questioning why 9 out of 10 flights are late and passengers are kept waiting