'മലയാള സിനിമയിൽ അഭിനയിക്കണം'; ആഗ്രഹം തുറന്നുപറഞ്ഞ് പാകിസ്താനി നടി

#Movies Desk
മാഹിറ ഖാന്‍ | Photo: instagram/ mahira khan
മാഹിറ ഖാന്‍ | Photo: instagram/ mahira khan

മലയാളം സിനിമകളിൽ അഭിനയിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് പാകിസ്താനി നടി മാഹിറ ഖാൻ. ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച സിനിമകൾ നിർമിക്കപ്പെടുന്നത് മലയാളത്തിലാണെന്നും അവർ അഭിപ്രായപ്പെട്ടു. ഒരു ഓൺലൈൻ മാധ്യമത്തോട് ആയിരുന്നു മാഹിറയുടെ പ്രതികരണം.

മാഹിറയുമായി സംസാരിക്കവേ താൻ ദക്ഷിണേന്ത്യയിൽനിന്നാണെന്നും മലയാളം സംസാരിക്കുമെന്നും വീഡിയോ ചിത്രീകരിക്കുന്ന ആൾ നടിയോട് പറഞ്ഞു. പിന്നാലെയാണ് മലയാളം സിനിമകളോടുള്ള താത്പര്യം മാഹിറ തുറന്നുപറഞ്ഞത്.

മലയാളം സിനിമകൾ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് നടി പറഞ്ഞു. എന്നെങ്കിലും ഒരിക്കൽ മലയാളത്തിൽ അഭിനയിക്കണം. പ്രമേയപരമായി ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച ചിത്രങ്ങൾ ഉണ്ടാവുന്നത് മലയാളത്തിലാണെന്നും അവർ അഭിപ്രായപ്പെട്ടു.

പാകിസ്താനിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് മാഹിറ. 41-കാരിയായ നടി ബോളിവുഡിൽ ഷാരൂഖ് ഖാൻ നായകനായ റായീസിൽ പ്രധാനവേഷത്തിലെത്തി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ നടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിരുന്നു.

Content Highlights: Popular Pakistani actress Mahira Khan has openly expressed her strong desire to act in Malayalam cinema during a recent online media interview. She highly praised the industry, stating that some of the best films in South Asia in terms of content and themes are produced in Malayalam. The conversation sparked when the interviewer mentioned they were from South India and spoke Malayalam, leading to Mahira's enthusiastic response. Mahira Khan is one of the highest-paid actresses in Pakistan and is well-known in India for her Bollywood debut opposite Shah Rukh Khan in the movie Raees. Notably, her Instagram account was previously banned in India following the geopolitical tensions surrounding the Pulwama terror attack