ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌പെരന്റ് എൽഇഡി സ്‌ക്രീൻ വിസ്മയം ഇനി കാക്കനാട്

ഇന്ത്യയിൽ ആദ്യത്തെ ട്രാൻസ്‌പെരന്റ് എൽഇഡി സ്‌ക്രീൻ മാജിക് ഫ്രെയിംസ് കേരളത്തിൽ അവതരിപ്പിക്കുന്നു. കാക്കനാടാണ് ഇത്തരമൊരു ഗംഭീരതിയേറ്റർ മുച്ചയം ഒരുങ്ങുന്നത്. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമായിത് മാറുമെന്ന് പമുഖ നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
സിനിമ ആസ്വാദകർക്ക് റ്റവും മികച്ച ദൃശ്യ- ശവ്യാനുഭവം നൽകാൻ കഴിയും. കുന്നംകുളം പെരുമ്പിലാവിലെ ഫാൽക്കം മാളിൽ തുടങ്ങുന്ന മാജിക് ഫ്രെയിംസിന്റെ പുതിയ തിയേറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ലിസ്റ്റിൻ സ്റ്റീഫൻ അഭിമാനകരമായ നേട്ടത്തെപ്പറ്റി പങ്കുവെച്ചത്.
നടൻ ടൊവിനോ തോമസ് പെരുമ്പിലാവിലെ തിയേറ്റർ കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിർവഹിച്ചു. മാജിക് ഫ്രെയിംസിന്റെ 45മ-ാമത്തെ തിയേറ്ററാണിത്. അർജുൻ അശോകൻ, ദിവ്യ പിള്ള, ഗ്രേസ് ആന്റണി, ഷീലു എബ്രഹാം തുടങ്ങിയ താരങ്ങൾ സിനിമ സ്‌ക്രീനുകളുടെ ഉദ്ഘാടനം നിർവഹിച്ചു. നിർമാതാക്കളായ ആൽവിൻ ആന്റണി, എബ്രഹാം മാത്യു തുടങ്ങി സിനിമാ മേഖലയിലുള്ളവരും പങ്കെടുത്തു.
തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളുടെയും സംഗമസ്ഥാനമായ പെരുമ്പിലാവിൽ നിലവിൽ റിലീസിങ് തിയേറ്ററുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സിനിമ പ്രേമികൾക്ക് ആവേശം പകരുന്ന ഒന്നായി മാറുകയാണ് മാജിക് ഫ്രെയിംസിന്റെ പുതിയ തിയേറ്റർ സമുച്ചയം. ഹർത്താലിനിടയിലും വൻ ജനാവലിയാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. നാല് സ്‌ക്രീനുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മേയ് ഒന്നു മുതൽ സ്‌ക്രീനിങ് ആരംഭിക്കും. പിആർഒ: മഞ്ജു ഗോപിനാഥ്.
Content Highlights: Introduction of India's first transparent LED screen technology in cinema. Magic Frames launches its 45th theater complex in Perumbilavu. New facility serves the tri-district junction of Thrissur, Palakkad, and Malappuram. Screenings commence from May 1st