'ഞാൻ നിന്റേതുമാത്രം', തമന്നയും വിജയ് വർമയും ഒന്നിക്കുന്ന 'ലസ്റ്റ് സ്റ്റോറീസ് 2' ട്രെയിലർ

ലസ്റ്റ് സ്റ്റോറീസ് 2-ൽ വിജയ് വർമയും തമന്നയും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
ലസ്റ്റ് സ്റ്റോറീസ് 2-ൽ വിജയ് വർമയും തമന്നയും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ബോളിവുഡിലെ സൂപ്പർഹിറ്റ് ആന്തോളജി ചിത്രം ലസ്റ്റ് സ്റ്റോറീസിന്റെ രണ്ടാം ഭാ​ഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ലസ്റ്റ് സ്റ്റോറീസ് 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം നാല് സംവിധായകരുടെ നാല് ചിത്രങ്ങളുൾപ്പെടുന്ന ആന്തോളജിയാണ്.

അമിത് ശർമ, കൊങ്കണാ സെൻ ശർമ, ആർ. ബാൽകി, സുജോയ് ഘോഷ് എന്നിവരാണ് ലസ്റ്റ് സ്റ്റോറീസ് 2-ലെ ചിത്രങ്ങൾ ഒരുക്കുന്നത്. അടുത്തിടെ പ്രണയം തുറന്നുപറഞ്ഞ താരജോഡികളായ വിജയ് വർമയും തമന്നയുമാണ് സിനിമയുടെ പ്രധാന ആകർഷണം.

അമൃതാ സുഭാഷ്, അങ്കദ് ബേദി, കജോൾ, കുമുദ് മിശ്ര, മൃണാൾ താക്കൂർ, നീനാ ​ഗുപ്ത, തിലോത്തമ ഷോമേ എന്നിവരാണ് ആന്തോളജിയിലെ മറ്റുതാരങ്ങൾ. ചിത്രം ജൂൺ 29-ന് നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്യും.

Content Highlights: lust stories 2 trailer, tamannaah bhatia and vijay varma, netflix anthology movie