വീട്ടിനുള്ളില് സ്നേഹം പങ്കിട്ടു കഴിഞ്ഞ ഭാര്യാഭര്ത്താക്കന്മാര് തമ്മില് വഴക്കിട്ടാല്? കാണാം 'ലവ്' ട്രെയ്ലര്

ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലവ്. പൂർണമായും ലോക്ഡൗണിൽ ചിത്രീകരിച്ച സിനിമ ഭാര്യാഭർത്താക്കൻമാർ തമ്മിലെ സ്നേഹവും കലഹവുമൊക്കെയാണ് തുറന്നുകാണിക്കുന്നത്. ഒരു മുറിയിൽ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം.
ഭയവും ഉത്കണ്ഠയും ആകാംക്ഷയും ജനിപ്പിക്കുന്ന രംഗങ്ങളാണ് ട്രെയ്ലറിലേത്. വീണ നന്ദകുമാർ, സുധി കോപ്പ, ജോണി ആന്റണി, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. ആഷിക് ഉസ്മാൻ ആണ് നിർമാണം.
Content Highlights :love official trailer shine tom chacko rajisha vijayan khalid rahman jimshi khalid ashiq usman
Content Highlights: