പ്രണയം, വിവാഹം, കുറേ പ്രശ്നങ്ങൾ; 'ഖുഷി'യുമായി വിജയ് ദേവരകൊണ്ടയും സാമന്തയും

ശിവ നിർവാണയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ റൊമാന്റിക് ചിത്രമായ ഖുഷി 2023 സെപ്റ്റംബർ 1-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രമുഖ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സാണ് ഈ റൊമാന്റിക് എന്റർടെയ്‌നർ പ്രേക്ഷകർക്കുമുന്നിൽ അവതരിപ്പിക്കുന്നത്.
ഹിഷാം അബ്ദുൾ വഹാബ് ഒരുക്കിയ ഖുഷിയിലെ മനോഹരമായ ഗാനങ്ങൾ പ്രേക്ഷകർക്കിടയിൽ ഇന്ന് ചർച്ചാവിഷയമാണ്. മഹാനടിയ്ക്കുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന നിലയിലും ഖുഷിയിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. പുറത്തുവന്ന പോസ്റ്ററിലും ഗാനരംഗങ്ങളിലും മറ്റും വിജയ് ദേവരകൊണ്ടയും സാമന്തയും തമ്മിലുള്ള മികവുറ്റ കെമിസ്ട്രിയാണ് കാണാൻ സാധിക്കുക.
ജയറാം, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, ലക്ഷ്മി, അലി, ശരണ്യ പൊൻവണ്ണൻ, രോഹിണി, വെണ്ണല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ പ്രദീപ് തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ. സെപ്റ്റംബർ ഒന്നിന് ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ഖുഷി റിലീസ് ചെയ്യും.
ടെക്നിക്കൽ ടീം: മേക്കപ്പ്: ബാഷ,കോസ്റ്റ്യൂം ഡിസൈനർമാർ: രാജേഷ്, ഹർമൻ കൗർ, പല്ലവി സിംഗ്. കല: ഉത്തര കുമാർ, ചന്ദ്രിക. സംഘട്ടനം: പീറ്റർ ഹെയ്ൻ. രചനാസഹായം : നരേഷ് ബാബു.പി പിആർഒ: GSK മീഡിയ, ആതിര ദിൽജിത്ത്. പബ്ലിസിറ്റി: ബാബ സായ്. മാർക്കറ്റിംഗ്: ആദ്യാ ഷാ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദിനേശ് നരസിംഹൻ. എഡിറ്റർ: പ്രവീൺ പുടി. പ്രൊഡക്ഷൻ ഡിസൈനർ: ജയശ്രീ ലക്ഷ്മിനാരായണൻ. സംഗീതം: ഹിഷാം അബ്ദുൾ വഹാബ്. ഡിഐ, സൗണ്ട് മിക്‌സ് അന്നപൂർണ സ്റ്റുഡിയോസ്, VFX മാട്രിക്‌സ്. സിഇഒ: ചെറി. ഛായാഗ്രഹണം: ജി.മുരളി. നിർമ്മാതാക്കൾ: നവീൻ യേർനേനി, രവിശങ്കർ യലമഞ്ചിലി
Content Highlights: kushi movie malayalam trailer and release date out, vijay deverakonda and samantha