കൊഴുമ്മല്‍ രാജീവനെത്തി; സുരേശന്റെയും സുമലതയുടെയും 'ഹൃദയഹാരിയായ പ്രണയകഥയിലേക്ക്'

2022 ല്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളില്‍ ഒന്നായിരുന്നു 'ന്നാ താന്‍ കേസ് കൊട്'. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ഏഴ് അംഗീകാരങ്ങളാണ് ചിത്രം നേടിയത്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കഥാപാത്രങ്ങളെയൊന്നും പ്രേക്ഷകര്‍ പെട്ടെന്ന് മറക്കാനിടയില്ല. തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് നിലവില്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍.
മലയാള സിനിമയിലെ ആദ്യ സ്പിന്‍ ഓഫ് ചിത്രമെന്ന ഖ്യാതിയുമായി സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ' എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ബ്ലോക്ക്ബസ്റ്ററായ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും കഥാപാത്രങ്ങളാണ് 'ഹൃദയഹാരിയായ പ്രണയകഥ 'ലൂടെ തിരികെ എത്തുന്നത്. ബിഗ് ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.ഏതെങ്കിലും ഒരു സിനിമയിലെ നായിക നായകന്മാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ വെച്ചൊരുക്കുന്ന സിനിമകളെയാണ് സ്പിന്‍ ഓഫ് എന്ന് വിളിക്കുന്നത്.പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് നടന്നു വരുന്നത്. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ ചിത്രത്തില്‍ സുരേശനും സുമലതയുമാകുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നും പുറത്ത് വരുന്ന ഒരു വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. കുഞ്ചാക്കോ ബോബന്‍ 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ 'യുടെ ഭാഗമാവുകയാണ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചതിനു ശേഷം ചാക്കോച്ചന്‍ അടുത്തതായി അഭിനയിക്കുന്ന സിനിമ ന്നാ താന്‍ കേസ് കൊടിന്റെ സ്പിന്‍ ഓഫ് ആണെന്ന കൗതുകവും സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥക്കുണ്ട്. ഏറെ പ്രത്യേകതകള്‍ ഈ ചിത്രത്തിനുണ്ട് 'ന്നാ താന്‍ കേസ് കൊട് ' റിലീസ് ആയതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് ചാക്കോച്ചന്‍ ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. വാര്‍ഷികം സെറ്റില്‍ കേക്ക് മുറിച്ചു അണിയറ പ്രവര്‍ത്തകര്‍ ആഘോഷിച്ചു.
ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പള്ളി എന്നിവരാണ് നിര്‍മാതാക്കള്‍. രതീഷ് ബാലകൃഷ്ണ പൊതുവാള്‍, ജെയ് കെ, വിവേക് ഹര്‍ഷന്‍ എന്നിവരാണ് സഹ നിര്‍മാതാക്കള്‍. സബിന്‍ ഊരാളുക്കണ്ടി ചായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍: കെ.കെ. മുരളീധരന്‍, എഡിറ്റര്‍: ആകാശ് തോമസ്, മ്യൂസിക്: ഡോണ്‍ വിന്‍സെന്റ്, ക്രിയേറ്റീവ് ഡയറക്ടര്‍: സുധീഷ് ഗോപിനാഥ്, ലൈന്‍ പ്രൊഡ്യൂസേഴ്സ്: മനു ടോമി, രാഹുല്‍ നായര്‍,ആര്‍ട് ഡയറക്ഷന്‍: ജിത്തു സെബാസ്റ്റ്യന്‍, മിഥുന്‍ ചാലിശ്ശേരി, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈന്‍: അനില്‍ രാധാകൃഷ്ണന്‍, സൗണ്ട് മിക്‌സിങ്: സിനോയ് ജോസഫ്, ലിറിക്‌സ്: വൈശാഖ് സുഗുണന്‍, കോസ്റ്റ്യൂം ഡിസൈനര്‍: ലിജി പ്രേമന്‍, സ്‌പെഷ്യല്‍ കോസ്റ്റ്യൂം: സുജിത്ത് സുധാകരന്‍, മേക്ക് അപ്പ്: ലിബിന്‍ മോഹനന്‍, സ്റ്റണ്ട്‌സ്: മാഫിയ ശശി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മണമ്പൂര്‍, വി.എഫ്.എക്‌സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: റിഷാജ് മുഹമ്മദ്, പോസ്റ്റര്‍ ഡിസൈന്‍:യെല്ലോടൂത്ത്സ്, കൊറിയോഗ്രാഫേഴ്സ്: ഡാന്‍സിങ് നിഞ്ച, ഷെറൂഖ് ഷെറീഫ് | അനഘ, റിഷ്ധാന്‍, പി ആര്‍ & മാര്‍ക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: Kunchako Boban, Sureshinteyum Sumalathayudeyum Hridayahariyaya Pranayakatha , Rajesh Chithra