എയർഫോഴ്സ് ഉദ്യോഗസ്ഥനായി ജയകൃഷ്ണൻ; 'കൃഷ്ണ കൃപാസാഗരം' ഫസ്റ്റ് ലുക്ക്

ദേവിദാസൻ ക്രിയേഷൻസിന്റെ ബാനറിൽ വിംഗ് കമാൻഡർ ദേവീദാസ് കഥ, തിരക്കഥ, സംഭാഷണം എന്നിവയെഴുതി നിർമ്മിക്കുന്ന പുതിയ ചിത്രമാണ് "കൃഷ്ണ കൃപാസാഗരം". നവാഗതനായ അനീഷ് വാസുദേവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയകൃഷ്ണനാണ് പ്രധാനവേഷത്തിൽ. പുതുമുഖം ആതിര മുരളിയാണ് ചിത്രത്തിലെ നായിക.
ഒരു എയർ ഫോഴ്സ് ഓഫീസർക്ക് അയാളുടെ വീടിനോടും വീട്ടുകാരോടും ഉള്ള സ്നേഹവും ഉത്തരവാദിത്തവും മൂലം അനുഭവിക്കേണ്ടിവന്ന യാതനകളുടെ നേർകാഴ്ചയാണ് സിനിമ. കലാഭവൻ നവാസ്, സാലു കൂറ്റനാട്, ശ്രീനിവാസൻ, ബിജീഷ് അവണൂർ, മനു മാർട്ടിൻ, അഭിനവ്, ശൈലജ കൊട്ടാരക്കര, ഐശ്വര്യ സഞ്ജയ്, ജ്യോതികൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു.
കോ-പ്രൊഡ്യൂസർ: ദീപക് ദേവീദാസൻ, ക്യാമറ: ജിജു വിഷ്വൽ, അസോസിയേറ്റ് ഡയറക്ടർ: ജയേഷ് വേണുഗോപാൽ, അരുൺ സിതാര അടൂർ, അസിസ്റ്റന്റ് ഡയറക്ടർ: ജനാർദ്ദനൻ, സഞ്ജയ് വിജയ്, അഭിലാഷ്, ആകാശ് സഞ്ജയ്, ആർട്ട്: അടൂർ മണിക്കുട്ടൻ, മേക്കപ്പ്: സ്വാമി അടൂർ, കോസ്റ്റ്യൂം: ബിജു നാരായണൻ, സംഗീതം: മനു കെ സുന്ദർ, ആലാപനം: രാജലക്ഷ്മി, പശ്ചാത്തലസംഗീതം: രവി വർമ്മ, എഡിറ്റർ: ശ്യംലാൽ, സൗണ്ട് എഞ്ചിനീയർ: ജോയ് ഡി.ജി നായർ, ഡി.ഐ: മഹേഷ് വെള്ളായണി, പ്രൊഡക്ഷൻ കൺട്രോളർ: നവീൻ നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ സഞ്ജയ്‌വിജയ്, സ്പോട് എഡിറ്റർ: അജു അജയ്, പി.ആർ.ഒ: പി.ശിവപ്രസാദ്.
Content Highlights: krishna kripa sgaram movie firstlook poster released, jayakrishnan