കെ.പി. ഉമ്മർ അനുസ്മരണവും പുരസ്‌കാര സമർപ്പണവും 31-ന്

#മൂവീസ് ഡെസ്‌ക്
കെ.പി. ഉമ്മർ | ഫോട്ടോ: മാതൃഭൂമി
കെ.പി. ഉമ്മർ | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട് ചലച്ചിത്ര കൂട്ടായ്മയുടെ കെ.പി. ഉമ്മർ അനുസ്മരണവും പുരസ്‌കാര സമർപ്പണവും 31-ന് വൈകിട്ട് 5.30-ന് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് പുരസ്‌കാരങ്ങൾ നൽകും.

സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് വിനോദ് കോഴിക്കോടിന് പുരസ്‌കാരം നൽകും. അഭിനയത്തിനുള്ള കർമശ്രേഷ്ഠ പുരസ്‌കാരം ശ്രീനിവാസൻ, സാമൂഹ്യസേവനം, സാംസ്‌കാരിക പ്രവർത്തനം എന്നിവയ്ക്കുള്ള കർമശ്രേഷ്ഠ പുരസ്‌കാരം ടി.കെ.എ. അസീസ് എന്നിവർക്കു നൽകും.

അഭിനയത്തിനുള്ള കലാസപര്യ പുരസ്‌കാരം പി.ഡി. ജോസഫ്, അമ്മു കോഴിക്കോട്, മികച്ച ഗായികയ്ക്കുള്ള കലാസപര്യ പുരസ്‌കാരം പ്രിയ ശ്രീ, പ്രവാസി കലാപ്രതിഭ പുരസ്‌കാരം രജനി പി. കലാക്ഷേത്ര, ഗാനരചനയ്ക്കുള്ള കലാസപര്യ പുരസ്‌കാരം റോഷ്നി ജയപ്രകാശ്, സംഗീതസംവിധാനത്തിനുള്ള കലാസപര്യ പുരസ്‌കാരം ഷിംജിത് ശിവൻ, ഹ്രസ്വചിത്രമേഖലയിലെ കലാസപര്യ പുരസ്‌കാരം അഭിനേത്രി പി.എം. രാഗിണി എന്നിവർക്കു നൽകും.

Content Highlights: KP Ummer commemoration and award presentation organized by Kozhikode Chalachithra Kootayma will take place on October 31 at 5:30 PM at Nalanda Auditorium.