പ്രണയത്തിന്റെ 'കൂണ്‍'; ശ്രദ്ധനേടി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

koon movie first look
koon movie first look

പ്രശാന്ത് ബി മോളിക്കന്‍ സംവിധാനം ചെയ്യുന്ന  കൂണ്‍ എന്ന മലയാള ചലച്ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കൗതുകം ഉണര്‍ത്തുന്ന തരത്തില്‍, കൊഴിഞ്ഞ റോസാപുഷ്പവും ഒപ്പം തന്നെ രണ്ടു കമിതാക്കളുടെ കാലുകളും മാത്രമാണ് പോസ്റ്ററില്‍ കാണുന്നത്.

ഗോള്‍ഡന്‍ ട്രംപറ്റ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ  ബാനറില്‍ അനില്‍കുമാര്‍ നമ്പ്യാര്‍ നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും. 

തിരക്കഥ-അമല്‍ മോഹന്‍, ചായാഗ്രഹണം- ഷിനോബ്  ടി ചാക്കോ, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍-കെ.ജെ ഫിലിപ്പ്,  കാസ്റ്റിംഗ് ഡയറക്ടര്‍- ജോണ്‍ ടി ജോര്‍ജ്, പ്രോജക്ട് ഡിസൈനര്‍-വിഷ്ണു ശിവ പ്രദീപ്, സംഗീതം, പശ്ചാത്തല സംഗീതം- അജിത് മാത്യു, എഡിറ്റര്‍-സുനില്‍ കൃഷ്ണ, ആര്‍ട്ട് ഡയറക്ടര്‍- സണ്ണി അങ്കമാലി, കോറിയോഗ്രഫി-ബിനീഷ് കുമാര്‍ കൊയിലാണ്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഹരി വെഞ്ഞാറമ്മൂട്, കോസ്റ്റ്യൂമര്‍- ദീപു മോന്‍ സി.എസ്, മേക്കപ്പ്-നിത്യ മേരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജിത്  ബാലകൃഷ്ണന്‍, സൗണ്ട്- ജോബിന്‍ ജയന്‍, സ്റ്റില്‍സ്-പ്രക്ഷോബ്  ഈഗിള്‍ ഐ, ഡിസൈനര്‍-മനു ഡാവിഞ്ചി, പി.ആര്‍.ഒ- എം.കെ ഷെജിന്‍ ആലപ്പുഴ.

Content Highlights: koon movie first look poster, Malayala Cinema

Content Highlights: