‘മാമ്പറയ്ക്കൽ അഹമ്മദ് അലി നല്ല മനുഷ്യൻ’; ചിരിപ്പിച്ച് മോഹൻലാൽ, ‘ഖലീഫ’ രണ്ടാം ഭാഗം പ്രഖ്യാപിച്ചു

വ്യാഴാഴ്ച തിയേറ്ററിലെത്തിയ പൃഥ്വിരാജ് സുകുമാരൻ നായകനായ വൈശാഖ് ചിത്രം 'ഖലീഫ'യുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് ചിത്രം പ്രഖ്യാപിച്ചത്. ആദ്യഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥിവേഷത്തിലെത്തിയ മോഹൻലാൽ ആയിരിക്കും രണ്ടാം ഭാഗത്തിൽ നായകൻ.
മോഹൻലാലിനൊപ്പം പൃഥ്വിരാജ്, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യും. 'ഖലീഫ' വിജയാഘോഷച്ചടങ്ങിൽ മോഹൻലാലിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
'ഖലീഫ'യിൽ അവസാന ഭാഗത്ത് കയറിവന്ന ആളാണ് താനെന്ന് മോഹൻലാൽ പറഞ്ഞു. 'സിനിമയെക്കുറിച്ച് പറയുമ്പോഴും അതിൽ അഭിനയിക്കുമ്പോഴും എപ്പോഴും മനസുകൊണ്ട് പ്രാർഥിക്കുന്നത് ചിത്രം വലിയ വിജയമാവണേ എന്ന് തന്നെയാണ്. എല്ലാ സിനിമകളും അങ്ങനെയാണ്. ചിത്രത്തിന്റെ പിന്നിലെ അധ്വാനം, പിറകിൽ പ്രവർത്തിച്ച ആളുകൾ, എല്ലാവരേയും ഞാൻ ഓർക്കുന്നു. എനിക്ക് ഇങ്ങനെ ഒരു വേഷം തന്നെ സംവിധായകനും എഴുത്തുകാരനും അതിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിക്കും നന്ദി അർപ്പിക്കുന്നു', മോഹൻലാൽ പറഞ്ഞു.
പിന്നാലെയാണ് വേദിയിലുണ്ടായിരുന്ന പൃഥ്വിരാജിനെയും സദസ്സിലെ സംവിധായകൻ ഉൾപ്പെടെ ഉള്ളവരെ ചിരിപ്പിച്ച മോഹൻലാലിന്റെ പരാമർശം ഉണ്ടായത്. 'മാമ്പറയ്ക്കൽ അഹമ്മദ് അലി പാവം മനുഷ്യനാണ്', എന്ന് പറഞ്ഞതോടെ എല്ലാവരും ചിരിച്ചുപോയി. 'ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ അവസരം കൊടുക്കൂ', എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
ജിനു എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ. ഓണം റിലീസായി എത്തിയ ചിത്രം വ്യാഴാഴ്ച തിയേറ്ററുകളിലെത്തി. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്ന് നിർമിച്ച ചിത്രത്തിൽ സിജോ സെബാസ്റ്റിയനും ശ്രീലാൽ ശൂലപാണിയും സഹനിർമാതാക്കളാണ്.
Content Highlights: second part of the hit Malayalam film 'Khalifa', directed by Vysakh, was officially announced at a success celebration event in Kochi. Mohanlal, who played a cameo role as Mambaraykkal Ahammad Ali in the first installment, will take on the lead role in 'Khalifa 2'. The upcoming sequel features a stellar star cast alongside Mohanlal, including Prithviraj Sukumaran, Tovino Thomas, and Soubin Shahir. During the event, Mohanlal humorously referred to his intense character as a "poor, good human being," sparking laughter among Prithviraj and the audience. Written by Jinu Abraham and produced under the banner of Jinu Innovation, the original film hit theaters as an Onam release.