68-ാമത് ഗ്രാമി; ചരിത്രം കുറിച്ച് കെൻഡ്രിക് ലാമർ, ലേഡി ഗാഗയ്ക്കും പുരസ്കാരം

#Movie Desk
കെൻഡ്രിക് ലാമർ | Photo: AP
കെൻഡ്രിക് ലാമർ | Photo: AP

ഗ്രാമിയിൽ ചരിത്രംകുറിച്ച് അമേരിക്കൻ റാപ്പർ കെൻഡ്രിക് ലാമർ. മികച്ച റാപ്പ് പെർഫോമൻസ് ഉൾപ്പെടെ മൂന്ന് അവാർഡുകളാണ് 68-ാമത് ഗ്രാമിയിൽ ഇതുവരെ ലാമർ സ്വന്തമാക്കിയത്. ഇതോടെ, ഗ്രാമി ചരിത്രത്തിൽ ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ ഹിപ്-ഹോപ് കലാകാരനായി ലാമർ മാറി. ആകെ 26 തവണ ലാമർ അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.

ലോസ് ആഞ്ജലീസിലെ ക്രിപ്‌റ്റോ ഡോട്ട്‌കോം അരീനയായിരുന്നു പുരസ്‌കാര വേദി. 100 വിഭാഗങ്ങളിലായാണ് ഇത്തവണ ഗ്രാമി പുരസ്‌കാര മത്സരം നടന്നത്. ഹാസ്യതാരവും എഴുത്തുകാരനും നടനുമായ ട്രെവർ നോവയായിരുന്നു അവതാരകൻ. തുടർച്ചയായി ആറാം തവണയാണ് ട്രെവർ ഗ്രാമിയുടെ അവതാരകനാകുന്നത്. സബ്രിന കാർപെന്റർ, ഫാരെൽ വില്യംസ് മുതൽ അലക്സ് വാറൻ, ലോള യങ് വരെ നിരവധി കലാകാരന്മാർ ഗ്രാമിയിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചു.

ഇത്തവണ ഏറ്റവും കൂടുതൽ നാമനിർദേശങ്ങൾ ലഭിച്ചതും കെൻഡ്രിക് ലാമറിനാണ്. ഒമ്പത് പുരസ്‌കാരങ്ങൾക്കായി ലാമറിനെ പരിഗണിച്ചു. ഇതിൽ മൂന്നെണ്ണം അദ്ദേഹം നേടി. ഏഴ് നാമനിർദേശങ്ങളുമായി ലേഡി ഗാഗയായിരുന്നു തൊട്ടുപിന്നിൽ. സബ്രിന കാർപെന്ററും ബാഡ് ബണ്ണിയും ആറ് പുരസ്‌കാരങ്ങൾക്കായി പരിഗണിക്കപ്പെട്ടു. അതേസമയം, ഇന്ത്യൻ പ്രതീക്ഷകളായിരുന്ന അനുഷ്ക ശങ്കർ, സിദ്ധാന്ത് ഭാട്ടിയ, ചാരു സുരി എന്നിവർക്ക് പുരസ്‌കാരം നേടാനായില്ല.

അവാർഡുകൾ ഇങ്ങനെ

  • മികച്ച റാപ് ആൽബം: കെൻഡ്രിക് ലാമർ – GNX
  • മികച്ച ഡാൻസ്-പോപ്പ് റെക്കോർഡിംഗ്: ലേഡി ഗാഗ – അബ്രകാടബ്ര
  • മികച്ച റാപ് പെർഫോമൻസ്: ചെയിൻസ് & വിപ്‌സ് (കെൻഡ്രിക് ലാമർ & ഫാരെൽ വില്യംസ്)
  • മികച്ച കൺട്രി സോളോ പെർഫോമൻസ്: ക്രിസ് സ്റ്റാപ്‌ൾടൺ – ബാഡ് ആസ് ഐ യൂസ്ഡ് ടു ബി
  • മികച്ച റാപ് ഗാനം: കെൻഡ്രിക് ലാമർ (ലെഫ്റ്റി ഗൺപ്ലേ – ടിവി ഓഫ്)
  • മികച്ച പോപ്പ് ഡ്യുവോ/ഗ്രൂപ്പ് പ്രകടനം: സിന്ത്യ എരിവോ, അരിയാന ഗ്രാൻഡെ – ഡിഫയിംഗ് ഗ്രാവിറ്റി
  • മികച്ച റോക്ക് ആൽബം: ടേൺസ്റ്റൈൽ – നെവർ ഇനഫ്
  • മികച്ച ഡാൻസ്/ഇലക്ട്രോണിക് ആൽബം: FKA ട്വിഗ്സ് – യൂസെക്സുവാ
  • മികച്ച റോക്ക് പെർഫോമൻസ്: യംഗ്‌ബ്ലഡ് – ചേഞ്ചസ് (ലൈവ് ഫ്രം വില്ല പാർക്ക്, ബാക്ക് ടു ദി ബിഗിനിംഗ്)
  • മികച്ച മെറ്റൽ പെർഫോമൻസ്: ടേൺസ്റ്റൈൽ – ബേർഡ്സ്
  • മികച്ച R&B പെർഫോമൻസ്: കെഹ്ലാനി – ഫോൾഡഡ്
  • മികച്ച ട്രെഡീഷണൽ R&B പെർഫോമൻസ്: ലിയോൺ തോമസ് – വൈബ്സ് ഡോണ്ട് ലൈ
  • മികച്ച R&B ഗാനം: കെഹ്ലാനി – ഫോൾഡഡ്
  • മികച്ച ആൾട്ടർനേറ്റീവ് മ്യൂസിക് ആൽബം: ദ ക്യൂർ – സോങ്സ് ഓഫ് എ ലോസ്റ്റ് വേൾഡ്
  • മികച്ച ട്രെഡീഷണൽ കൺട്രി ആൽബം: സക്കറി ടോപ്പ് – എയിന്റ് ഇൻ ഇറ്റ് ഫോർ മൈ ഹെൽത്ത്
  • മികച്ച ഗ്ലോബൽ മ്യൂസിക് പ്രകടനം: ബാഡ് ബണ്ണി – EoO
  • മികച്ച റോക്ക് ഗാനം: നയൻ ഇഞ്ച് നെയിൽസ് – ആസ് അലൈവ് ആസ് യു നീഡ് മി ടു ബി
  • മികച്ച കൺട്രി ഗാനം: ടൈലർ ചൈൽഡേഴ്സ് – ബിറ്റിൻ ലിസ്റ്റ്
  • മികച്ച ആൾട്ടർനേറ്റീവ് മ്യൂസിക് പ്രകടനം: ദ ക്യൂർ – അലോൺ
  • വിഷ്വൽ മീഡിയക്കുള്ള മികച്ച സൗണ്ട് ട്രാക്ക്: സിന്നേഴ്സ്
  • മികച്ച മ്യൂസിക് വീഡിയോ: ഹണ്ടർ/ x – ഗോൾഡൻ (കെപോപ്പ്: ഡെമൺ ഹണ്ടേഴ്സ്)
  • മികച്ച ഫോക്ക് ആൽബം: ഐ ആം വിത്ത് ഹെർ - വൈൽഡ് ആൻഡ് ക്ലിയർ ആൻഡ് ബ്ലൂ
  • മികച്ച ഡാൻസ്/ഇലക്ട്രോണിക് റെക്കോർഡിംഗ്: ടേം ഇംപാല – എൻഡ് ഓഫ് സമ്മർ
  • മികച്ച ആഫ്രിക്കൻ മ്യൂസിക് പ്രകടനം: ടൈല – പുഷ് 2 സ്റ്റാർട്ട്
  • മികച്ച ജാസ് പെർഫോമൻസ്: ചിക്ക് കോറിയ, ക്രിസ്റ്റ്യൻ മക്ബ്രൈഡ് & ബ്രയാൻ ബ്ലേഡ് – വിൻഡോസ് (ലൈവ്)
  • മികച്ച കോമഡി ആൽബം: നേറ്റ് ബർഗഡ്സി – യുവർ ഫ്രണ്ട്, നേറ്റ് ബർഗഡ്സി
  • മികച്ച മെലോഡിക് റാപ് പെർഫോമൻസ്: കെൻഡ്രിക് ലാമർ വിത്ത് എസ്.ഐ.എ – ലൂഥർ
  • പ്രൊഡ്യൂസർ ഓഫ് ദ ഇയർ: സർക്കറ്റ്
  • സോംഗ് റൈറ്റർ ഓഫ് ദ ഇയർ: എമി അലൻ

Content Highlights: American rapper Kendrick Lamar created history at the 68th Grammy Awards by winning three awards.