റോസിന് തടിയല്‍പ്പം കുറവായിരുന്നെങ്കില്‍ ജാക്ക് രക്ഷപ്പെട്ടേനെ; ബോഡിഷെയിമിങ്ങിനെ കുറിച്ച് കേറ്റ്

ടൈറ്റാനിക് ഇറങ്ങിപ്പോള്‍ നേരിടേണ്ടി വന്ന ബോഡിഷെയിമിങ്ങിനെ കുറിച്ച് വെളിപ്പെടുത്തി കേറ്റ് വിന്‍സ്ലെറ്റ്. സിനിമയുടെ അവസാനം റോസ് മാത്രം രക്ഷപ്പെട്ടത് റോസിനു തടി കൂടുതലായതു കൊണ്ടാണെന്നും റോസ് മെലിഞ്ഞിട്ടായിരുന്നെങ്കില്‍ ജാക്കിനും പിടിച്ചു നില്‍ക്കാന്‍ സ്ഥലം കിട്ടിയേനെ എന്ന രീതിയിലായിരുന്നു പരിഹാസം.
കുട്ടിക്കാലം മുതല്‍ക്കേ ശരീരത്തിന്റെ പേരില്‍ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നുവെന്നും സ്‌കൂള്‍ നാടകങ്ങളില്‍ പോലും തടിയുള്ള പെണ്‍കുട്ടിയുടെ റോള്‍ മാത്രമായിരുന്നു തനിക്ക് ലഭിച്ചിരുന്നത് എന്നും കേറ്റ് പറയുന്നു. ഒടുവില്‍ സിനിമയിലെത്തിയപ്പോഴും തടി കൂടുതലാണ് എന്ന പേരില്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വന്നു എന്നും കേറ്റ് പറഞ്ഞു.
അതേ എനിക്ക് തടി കൂടുതലാണ്. അതിന്റെ പേരില്‍ എന്നെ പരിഹാസ്യയാക്കുന്നതെന്തിനാണ്? കേറ്റ് കൂട്ടിച്ചേര്‍ത്തു.
Content Highlights: kate winslet about the body shaming she faced titanic