കശ്മീർ ഇന്ത്യയുടേതാണ്, പാകിസ്താന് സ്വന്തം കാര്യംപോലും നോക്കാൻ കഴിയുന്നില്ല- വിജയ് ദേവരകൊണ്ട

പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് നടൻ വിജയ് ദേവരകൊണ്ട. തീവ്രവാദത്തിനെതിരെ ഐക്യത്തോടെ നിലകൊള്ളണമെന്ന് വിജയ് ദേവരകൊണ്ട ആഹ്വാനംചെയ്തു. 'ഖുശി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കശ്മീരിൽ പോയത് ഓർത്തെടുത്ത വിജയ്, തനിക്ക് അവിടുത്തെ ആളുകൾ സമ്മാനിച്ചത് നല്ല ഓർമകളാണെന്നും കൂട്ടിച്ചേർത്തു. 'റെട്രോ' സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു വിജയ്.
'കശ്മീർ ഇന്ത്യയുടേതാണ്, കശ്മീരികൾ നമ്മുടേതും. പാകിസ്താന് സ്വന്തം കാര്യങ്ങൾ പോലും നോക്കാൻ കഴിയുന്നില്ല. അവർക്ക് വെള്ളവും വൈദ്യുതിയുമില്ല. പാകിസ്താനെ ഇന്ത്യ ആക്രമിക്കേണ്ട കാര്യമില്ല. പാകിസ്താനികൾക്ക് അവരുടെ സർക്കാരിനെ മടുത്തു. അത് തുടർന്നാൽ പാകിസ്താനികൾ തന്നെ അവരെ ആക്രമിക്കും', വിജയ് ദേവരകൊണ്ട അഭിപ്രായപ്പെട്ടു.
'500 വർഷങ്ങൾക്ക് മുമ്പ് ഗോത്രവർഗങ്ങൾ എങ്ങനെയാണോ പെരുമാറിയത് അതുപോലെയാണ് അവരുടെ പോരാട്ട രീതിയും. നമ്മൾ മനുഷ്യരായി ഐക്യത്തോടെ നിൽക്കുകയും പരസ്പരം സ്‌നേഹിക്കുകയും വേണം. നമ്മൾ എപ്പോഴും മനുഷ്യരായി മുന്നോട്ട് പോകുകയും ഐക്യത്തോടെ തുടരുകയും വേണം. വിദ്യാഭ്യാസം വളരെ പ്രധാനമാണ്', അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Vijay Deverakonda condemns Pahalgam terror attack