വിധി അനുകൂലമായാൽ വീണ്ടും ഒരു വരവ് കൂടി വരും രാജൻ സക്കറിയ: കസബയ്ക്ക് രണ്ടാം ഭാഗം?

-
-

മമ്മൂട്ടിയെ നായകനാക്കി നിഥിൻ രഞ്ജി പണിക്കരുടെ സംവിധാനത്തിൽ 2016-ൽ പുറത്തിറങ്ങിയ ചിത്രമാണ് കസബ. ചിത്രം പുറത്തിറങ്ങി 4 വർഷം പിന്നിടുന്ന വേളയിൽ കസബയ്ക്ക് രണ്ടാം ഭാ​ഗം ഒരുങ്ങിയേക്കുമെന്ന സൂചനകൾ നൽകുകയാണ് നിർമാതാവ് ജോബി ജോർജ്.

‘ വിധി അനുകൂലമായാൽ വീണ്ടും ഒരു വരവ് കൂടി വരും രാജൻ സക്കറിയ’ , എന്നാണ് ജോബി ജോർജ് ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

"നാല് കൊല്ലം മുമ്പ്… ഈ സമയം.. അവസാന മിനുക്കുപണികളിൽ ആയിരുന്നു നാളെത്തെ ദിനത്തിന് വേണ്ടി.. അതെ എന്റെ രാജൻ സക്കറിയയുടെ വരവിന് വേണ്ടി.. ആണായി പിറന്ന.. പൗരുഷത്തിന്റെ പൊന്നിൽ ചാലിച്ച പ്രതിരൂപം… ആർക്കും എന്തും പറയാം എന്നാലും എനിക്കറിയാം ഈ രാജൻ, രാജാവ് തന്നെയാണ് മലയാള സിനിമയുടെ രാജാവ്.. വിധി അനുകൂലമായാൽ വീണ്ടും ഒരു വരവ് കൂടി വരും രാജൻ സക്കറിയ…”-ജോബി ജോർജ് കുറിച്ചു.

നിഥിൻ രഞ്ജി പണിക്കർ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'കസബ'. ചിത്രത്തിലെ രാജൻ സക്കറിയ എന്ന മമ്മൂട്ടിയുടെ ഇൻസ്പെക്ടർ കഥാപാത്രം പിന്നീട് സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ ചർച്ചയായിരുന്നു. നേഹ സക്സേന, വരലക്ഷ്മി ശരത്‌കുമാർ എന്നിവരായിരുന്നു ചിത്രത്തിലെ നായികമാർ

Content Highlights : Kasaba Movie Second Paart Mammootty, Nithin Renji Panicker

Content Highlights: