കാർത്തിയും മോഹൻരാജയും ഒന്നിക്കുന്ന ചിത്രവുമായി 'സിങ്കം 2' നിർമാതാക്കളായ പ്രിൻസ് പിക്ചേഴ്സ്

പ്രിൻസ് പിക്ചേഴ്സും നടൻ കാർത്തിയും സംവിധായകൻ മോഹൻ രാജയുമായി കൈകോർക്കുന്ന പുതിയ ഫാമിലി എന്റർടെയ്നർ ഒരുങ്ങുന്നു. 'സിങ്കം 2', 'സർദാർ' എന്നിവയുൾപ്പെടെ നിരവധി ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ പിന്നിലുള്ള നിർമാണ കമ്പനിയായ പ്രിൻസ് പിക്ചേഴ്സ് നടൻ കാർത്തിയെയും സംവിധായകൻ മോഹൻ രാജയെയും ഒന്നിച്ച് കൊണ്ടുവരുന്ന ഗ്രാൻഡ് ഫാമിലി എന്റർടെയ്നറുമായാണ് ഇത്തവണ എത്തുന്നത്. എസ്. ലക്ഷ്മൺ കുമാർ ആണ് ചിത്രം നിർമിക്കുന്നത്.
ഫാമിലി, ഇമോഷൻ, ഹീറോയിസം എന്നിവയുടെ ആഘോഷമായാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. കരിയറിൽ നിരവധി തവണ ഫാമിലി സൂപ്പർ ഹിറ്റുകൾ നൽകിയിട്ടുള്ള നടൻ കാർത്തി, ഫാമിലി എന്റർടെയ്‌നർ എന്ന വിഭാഗത്തിലെ ചിത്രങ്ങളിലേക്ക് ഇതിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. എല്ലാ വിഭാഗം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന രീതിയിൽ, ചിത്രം എല്ലാവരുടെയും പ്രിയപ്പെട്ട നടനെ തിരികെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
'സന്തോഷ് സുബ്രഹ്‌മണ്യം', 'വേലായുധം', 'തനി ഒരുവൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനാണ് മോഹൻ രാജ. സിനിമയിൽ 25 വർഷം ആഘോഷിക്കുന്ന വേളയിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം.
ചിത്രത്തിൽ ഒരു വലിയ താരനിരയും ശക്തമായ സാങ്കേതിക സംഘവും ഉണ്ടാകും. ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. അഭിനേതാക്കൾ, അണിയറപ്രവർത്തകർ, റിലീസ് പ്ലാനുകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ആഴ്ചകളിൽ പ്രഖ്യാപിക്കും. പി.ആർ.ഒ: ശബരി.
Content Highlights: Collaboration between actor Karthi and director Mohan Raja. Produced by Prince Pictures (known for Sardar and Singam 2). A grand family entertainer focusing on emotions and heroism. Marks Mohan Raja's 25th year in the film industry. Production scheduled to commence shortly