കർണാടകയിൽ സിനിമാ ടിക്കറ്റുകൾക്ക് രണ്ടുശതമാനം അധികനികുതി: നിർദേശം ഹൈക്കോടതി തള്ളി

ബെംഗളൂരു: കർണാടകത്തിൽ സിനിമാ തിയേറ്ററുകളിൽ ടിക്കറ്റുകൾക്കുമേൽ രണ്ടുശതമാനം അധികനികുതി ഈടാക്കാനുള്ള സർക്കാർ നിർദേശം തള്ളി ഹൈക്കോടതി. സിനിമാമേഖലയിലുള്ളവരുടെ ക്ഷേമത്തിനായി സെപ്റ്റംബർ ഒന്നുമുതൽ നികുതി മൾട്ടി പ്ലക്സ് തിയേറ്റുകളിലുൾപ്പെടെ ഈടാക്കാനായിരുന്നു നിർദേശം.
ഇതിനെതിരേ മൾട്ടി പ്ലക്സ് ഉടമകളുടെ അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എച്ച്.ടി. നരേന്ദ്രപ്രസാദിന്റെ നടപടി. 2024-ലെ കർണാടക സിനി ആൻഡ് കൾച്ചറൽ ആക്ടിവിസ്റ്റ് ക്ഷേമനിയമ പ്രകാരമാണ് നികുതി പിരിക്കാൻ സർക്കാർ തിയേറ്ററുകൾക്ക് നിർദേശം നൽകിയത്.
ALSO READ | മൾട്ടിപ്ലെക്സിൽ പോപ്കോണിനും ചായക്കും തീവില, പൂട്ടിടാൻവേണം പുതിയ നിയമം
എന്നാൽ, നിയമപ്രകാരം നികുതി പിരിക്കാനുള്ള തീയതി സർക്കാർ ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് അസോസിയേഷൻ കോടതിയിൽ ബോധിപ്പിച്ചു. നിയമം ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ലെന്ന് വാദത്തിനിടെ സർക്കാരും കോടതിയെ അറിയിച്ചു. തുടർന്നാണ് നികുതി പിരിക്കാനുള്ള സർക്കാർ നിർദേശം കോടതി തള്ളിയത്.
Content Highlights: Karnataka High Court quashed the state proposal to levy an additional 2 percent tax on cinema tickets. The tax was proposed under the Karnataka Cine and Cultural Activists Welfare Act 2024 to support film industry workers. The decision was passed by Justice H.T. Narendra Prasad on a petition filed by the Multiplex Association. The court noted that the state government has not yet officially notified the date for collecting the tax