ആറാമത്തെ ടെസ്റ്റില്‍ ഫലം നെഗറ്റീവ്; ഗായിക കനിക കപൂര്‍ ആശുപത്രി വിട്ടു

ലക്‌നൗ: കൊറോണ ബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ബോളിവുഡ് ഗായിക കനിക കപൂര്‍ ആശുപത്രി വിട്ടതായി റിപ്പോര്‍ട്ട്. ആറാമത്തെ ടെസ്റ്റ് ഫലം നെഗറ്റീവായതിനെത്തുടര്‍ന്നാണ് കനികയ്ക്ക് ഡിസ്ചാര്‍ജ് അനുവദിച്ചത്.
ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനികയെ ചികിത്സിച്ചത്. നെഗറ്റീവ് ഫലം കാണുന്നതു വരെ ചികിത്സ തുടരുമെന്ന് ആശുപത്രിയില്‍ നിന്നും അറിയിച്ചിരുന്നു.
ആശുപത്രി വിട്ടെങ്കിലും രണ്ടാഴ്ചത്തേക്ക് വീട്ടില്‍ തന്നെ ക്വാറന്റീനില്‍ കഴിയാനാണ് കനികയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Content Highlights: Kanika kapoor tests negative for the sixth time
Content Highlights: