എ.ആർ. റഹ്‌മാന്റെ അസിസ്റ്റന്റ് കമൽ പ്രശാന്ത് ഇനി മലയാളത്തിൽ

ഓസ്‌കാർ ജേതാവായ എ.ആർ. റഹ്‌മാന്റെ സംഗീത സഹായിയായി പ്രവർത്തിച്ച കമൽ പ്രശാന്ത്, രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന 'വിസിൽ' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമിക്കുന്ന ചിത്രത്തിന്റെ രചന വിനോദ് ഗുരുവായൂർ നിർവഹിക്കുന്നു.
'വിസിൽ' എന്ന ചിത്രത്തിലൂടെ കമൽ പ്രശാന്തിന്റെ സംഗീതം മലയാളി പ്രേക്ഷകരിലേക്ക് എത്തുകയാണ്. മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്‌ബോൾ സംസ്‌കാരത്തെ പശ്ചാത്തലമാക്കി വമ്പൻ ക്യാൻവാസിൽ തീവ്രമായ സൗഹൃദത്തിന്റെയും ഫുട്‌ബോൾ കളിയോടുള്ള ഭ്രാന്തമായ സ്‌നേഹത്തിന്റെയും സംഭവബഹുലമായ കഥയുമായി നവാഗതനായ രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിസിൽ'.
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ഫുട്‌ബോൾ താരങ്ങളും പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ആദ്യ ചിത്രത്തിൽ ക്യാമറ തെലുങ്ക് സിനിമാ രംഗത്ത് ശ്രദ്ധേയനായ അഷ്‌കർ അലി നിർവ്വഹിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവ് സൂരജ് ഇ.എസ്. എഡിറ്റിങ് നിർവ്വഹിക്കുന്നു. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രാരംഭ നടപടികൾ പൂർത്തിയാകുന്നു.
സംസ്ഥാന അവാർഡ് ജേതാവായ മനോജ് അങ്കമാലി മേക്കപ്പ് കൈകാര്യം ചെയ്യുന്നു. പോർച്ചുഗൽ അവൻക ഇന്റർനാഷനൽ ഫെസ്റ്റിവൽ അവാർഡ് ജേതാവായ വിനോദ് രവീന്ദ്രൻ കലാസംവിധാനം നിർവ്വഹിക്കുന്നു.
വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷൈൻ കെ.എസ്, ആക്ഷൻ: അഷ്‌റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ: മുരളി ഗിന്നസ്, സ്റ്റിൽസ്: ഷഹദ് ഹുസൈൻ, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ, പി.ആർ.ഒ: എ.എസ്. ദിനേശ്.
Content Highlights: Kamal Prashanth, former assistant to AR Rahman, makes his Malayalam music composition debut. The movie 'Whistle' is directed by Rajeev Krishna and produced by Shadil Majeed. The plot revolves around the passionate sevens football culture of Malappuram. The film features a technical crew including award-winning professionals like Sooraj E.S. and Vinod Ravindran.