ശ്മശാനം തറവാടാക്കിയ പീലി, വേറിട്ട കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിനൊരുങ്ങുന്നു

#മൂവി ഡെസ്ക്
കല്ലറ ലിഖിതങ്ങൾ എന്ന ചിത്രത്തിൽനിന്ന് | ഫോട്ടോ: അറേഞ്ച്ഡ്
കല്ലറ ലിഖിതങ്ങൾ എന്ന ചിത്രത്തിൽനിന്ന് | ഫോട്ടോ: അറേഞ്ച്ഡ്

മലേരിക്ക പള്ളിയിൽ പെരുന്നാൾ കൊടിയിറങ്ങിയ ദിവസം, വലിയ കായലിലെ ഒരു ബോട്ട് അപകടത്തിൽ, മത്സ്യത്തൊഴിലാളികൾ ജീവൻ രക്ഷിച്ചെടുത്ത ഏതോ അന്യദേശക്കാരനായ അപരിചിതന് തന്റെ അന്നോളമുള്ള ഓർമ്മകൾ കൂടി ആ കായലിലെ ആഴങ്ങളിൽ നഷ്ടപ്പെടുന്നു. പള്ളിപ്പന്തലിൽ, പള്ളിനിഴലിൽ, ശിഷ്ട ജീവിതം തുടരവേ, കാലം അദ്ദേഹത്തെ പള്ളി സെമിത്തേരിയിലെ കുഴിവെട്ടുകാരനാക്കുന്നു. പള്ളിയിൽ ഉണ്ടായ ഒരു കളവിനെ തുടർന്ന്, പോലീസുകാരെ, മനുഷ്യരെ ഭയക്കാതെ സ്വസ്ഥമായി കിടന്നുറങ്ങാനായി സിമിത്തേരിയുടെ ഒരു കോണിൽ ഒരിടം കണ്ടെത്തുന്നു...

മയ്യവാടിയിലെ പ്രേതങ്ങളാണ്, തനിക്ക് പീലി എന്ന പേര് നൽകിയതെന്ന് സ്വയം വിശ്വസിക്കുന്ന ആ ഒരു മനുഷ്യന്റെ ജീവിതം അനാവരണം ചെയ്യുന്ന ചിത്രം "കല്ലറ ലിഖിതങ്ങൾ" ഉടൻ പ്രദർശനത്തിനെത്തുന്നു.

സനിൽ പേക്കൽ പ്രധാന കഥാപാത്രത്തിന് ജീവൻ പകരുമ്പോൾ, മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജോൺസൺ സ്‌റ്റീഫൻ, അമ്പിളി, വാക്കനാട് സുരേഷ്, ഗ്ളോറി, സിന്ധു ജോസ്, വിജു സി പരവൂർ, സെബാസ്‌റ്റ്യൻ, ജോസ് ആൻ്റണി, നെപ്പോളിയൻ, ജോസ് വാവച്ചൻ, സുകുമാരൻ വേങ്ങോട്ടു, ക്‌ളീറ്റസ്, ഡോ അനുഗ്രഹ ബീന ജോൺസൺ, ശുക്രൻ, ജെറോം, ഷിജി, മോസസ്സ് തുടങ്ങിയ അഭിനേതാക്കളാണ്.

ജോസാൻ്റണി കുരീപ്പുഴ രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന "കല്ലറ ലിഖിതങ്ങൾ", തക്ഷില ക്രിയേഷൻസിൻ്റെ ബാനറിൽ സനിൽകുമാർ എസ്സ് ആണ് നിർമ്മാണം. ഛായാഗ്രഹണം - രാമചന്ദ്രൻ, എഡിറ്റിംഗ് - സന്ദീപ് ശ്രീജു, ഗാനരചന - ജോസാൻ്റണി കുരീപ്പുഴ, സംഗീതം, ആലാപനം -കൃപാൽ, പശ്ചാത്തല സംഗീതം - അജയ് സരിഗമ, കല - ഗിരീഷ് ഗോപിനാഥ്, ചമയം - രതീഷ് രവി, വസ്‌ത്രം - ജാനുവരി ജോസ്, സൗണ്ട് ഡിസൈൻ & മിക്സിംഗ് - ആനന്ദ് ബാബു, ഡി ഐ കളറിസ്റ്റ് - വിജയകുമാർ, സ്പോട്ട് എഡിറ്റർ- സുനിൽ എം കെ, എഐ വീഡിയോ_ പ്രശോബ് കുമാർ, ലൊക്കേഷൻ കോർഡിനേറ്റർ - ജോസ് ആലപ്പാടൻ, സ്റ്റിൽസ് - ജോസ് ഡീ ജെ, പി ആർ ഓ - അജയ് തുണ്ടത്തിൽ.

Content Highlights: Directed by Josanthony Kureepuzha, the upcoming Malayalam film Kallara Likhithangal starring Sanil Pekal tells the intriguing story of Peeli, an outsider who loses his memory in a boat mishap and eventually becomes a gravedigger residing inside a church cemetery.