"ഹാപ്പി ബര്‍ത്ത്‌ഡേ കണ്ണമ്മാ", മധുവിധുവിനിടെ കാളിദാസിന് ആശംസയേകി തരിണി

ഒരാഴ്ച മുമ്പായിരുന്നു നടന്‍ കാളിദാസ് ജയറാമിന്റേയും തരിണി കലിംഗരായരുടേയും വിവാഹം. ഗുരുവായൂരില്‍ നടന്ന വിവാഹചടങ്ങുകള്‍ക്ക് പിന്നാലെ ചെന്നൈയില്‍ മെഹന്ദി, സംഗീത്, റിസപ്ഷന്‍ എന്നിവയും നടത്തി. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം അവധിക്കാലം ആഘോഷിക്കാന്‍ കാളിദാസ് കുടുംബസമേതം ഫിന്‍ലന്‍ഡിലേക്ക് പറക്കുകയും ചെയ്തു.
ഈ മധുവിധു നാളുകള്‍ക്ക് മാധുര്യമേറ്റി കാളിദാസിന്റെ ജന്മദിനമാണിന്ന്. 1993 ഡിസംബര്‍ 16 ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് കാളിദാസിന്റെ ജനനം.. 'ഹാപ്പി ബര്‍ത്ത്‌ഡേ കണ്ണമ്മാ' എന്ന അടിക്കുറിപ്പുമായി തരിണി തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കാളിദാസിന് ജന്മദിനാശംസയറിയിച്ച് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. 'താങ്ക് യൂ പൊണ്ടാട്ടി' എന്ന് കാളിദാസ് കമന്റും പങ്കുവെച്ചു.
ഫിന്‍ലന്‍ഡിലെ മഞ്ഞ് നിറഞ്ഞ ലാപ്ലാന്‍ഡില്‍ നിന്നുള്ള ചിത്രമാണ് തരിണി പങ്കുവെച്ചിരിക്കുന്നത്. ഇവിടെ നിന്നുള്ള വീഡിയോയും ചിത്രങ്ങളും ഇവര്‍ നേരത്തെ പങ്കുവെച്ചിരുന്നു. ജയറാമും, പാര്‍വതിയും ഒപ്പം മാളവികയും ഭര്‍ത്താവ് നവനീതും ഇവര്‍ക്കൊപ്പമുണ്ട്.
കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കായുള്ള ആകാംക്ഷയിലാണ് താനെന്ന് ഗുരുവായൂരിലെ വിവാഹത്തിനുശേഷം കാളിദാസിന്റെ സഹോദരി മാളവിക പറഞ്ഞിരുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായാണ് ഈ യാത്രയെന്നും മാളവിക സൂചിപ്പിച്ചിരുന്നു.
Content Highlights: DFKalidas Jayaram and Tarini Kalingarayar celebrate their honeymoon in Finland