കലാഭവൻ മണി മെമ്മോറിയൽ അവാർഡ്: മികച്ച ചിത്രം മമ്മൂട്ടിയുടെ 'കാതൽ'

കൊച്ചി: കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ മികച്ച ചിത്രത്തിനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2023 "കാതൽ -ദി കോർ" എന്ന ചിത്രത്തിന് ലഭിച്ചു. മമ്മൂട്ടി കമ്പനിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ജോർജും, "കാതൽ-ദി കോർ" എന്ന സിനിമയുടെ സംവിധായകൻ ജിയോ ബേബിയും കൊച്ചിയിൽ വെച്ച് നിർമാതാവും JAYCEY ഫൗണ്ടേഷൻ്റെ ചെയർമാനുമായ ജെ.ജെ കുറ്റികാടിൽ നിന്നും അവാർഡ് സ്വീകരിച്ചു. ചടങ്ങിൽ ഇസ്മയിൽ കൊട്ടാരപ്പാട്ട്, നാഷിദ് നൈനാർ, ജോഷി എബ്രഹാം, പ്രാർഥന സുനിൽ എന്നിവർ പങ്കെടുത്തു.
Content Highlights: kalabhavan mani memorial award best movie kathal the core