മകളുമൊത്തുള്ള ഫോട്ടോ പങ്കുവെച്ച് കജോള്‍; അമ്മയും മകളുമല്ല, സഹോദരിമാരെ പോലെയുണ്ടെന്ന് നെറ്റിസണ്‍സ്

ഇവര്‍ക്കൊക്കെ പ്രായം പിന്നോട്ടാണോ സഞ്ചരിക്കുന്നത് എന്ന് ചില താരങ്ങളെ കാണുമ്പോള്‍ നമുക്ക് തോന്നാറുണ്ട്. അത്തരത്തില്‍ ഒരാളാണ് കജോള്‍. ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ച് വീണ്ടും ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് കജോള്‍. ഈ ഫോട്ടോ എ.ഐ. ആയിരിക്കുമെന്നാണ് ആദ്യം കരുതിയതെന്നും ഇത് അമ്മയുടെയും മകളുടെയും ചിത്രമല്ലെന്നും നിങ്ങള്‍ സഹോദരിമാരെപോലെ ഉണ്ടെന്നും നീളുന്നു കമന്റുകള്‍.
ജനുവരി 20-ന് ഇന്‍സ്റ്റഗ്രാമിലാണ് കജോള്‍ മകള്‍ നൈസ ദേവ്ഗണുമായുള്ള ചിത്രം പങ്കുവെച്ചത്. ദിവസങ്ങള്‍ക്കിപ്പുറം റെഡ്ഡിറ്റിലൂടെ വീണ്ടും വൈറലായിരിക്കുകയാണ് ഈ ഫോട്ടോ. കജോളിന്റെ സൗന്ദര്യപരിചരണത്തേയും ആരോഗ്യത്തേയും വാനോളം പുകഴ്ത്തിക്കൊണ്ടുള്ളതാണ് മിക്ക കമന്റുകളും. ചിത്രത്തില്‍ ആരാണ് അമ്മ, ആരാണ് മകള്‍ എന്ന് വ്യക്തമാക്കണമെന്നാണ് ആരാധകരുടെ മറ്റൊരു പ്രധാന കമന്റ്. 21-കാരിയായ മകളെക്കാളും കജോള്‍ ചെറുപ്പമായിരിക്കുന്നു എന്നാണ് ആരാധകരുടെ പക്ഷം.
അതേസമയം, സൗന്ദര്യസംരക്ഷണത്തിനായി കജോള്‍ ഏതെങ്കിലും ഡോക്ടറിനെ കാണുന്നുണ്ടെങ്കില്‍ ആ ഡോക്ടറെ ബോളിവുഡിലെ നായികമാരെല്ലാം ഒന്നുപോയി കാണണമെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. കുഛ് കുഛ് ഹോതാ ഹെ, കഭി ഖുഷി കഭി ഗം തുടങ്ങിയ സിനിമകളുടെ ഓര്‍മകളിലേക്ക് ചിത്രം കൊണ്ടുപോകുന്നതായും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്. പൃഥ്വിരാജ് സുകുമാരനും ഇബ്രാഹിം അലി ഖാനുമൊപ്പം സര്‍സമീന്‍ എന്ന ചിത്രമാണ് കജോളിന്റേതായി അടുത്തതായി റിലീസിനൊരുങ്ങുന്നത്.
Content Highlights: kajol with nysa devgan photo goes viral