മാസ് ആക്ഷനുമായി 'കടകൻ' വരുന്നു, പോസ്റ്റർ പുറത്തിറക്കി ലോകേഷ് കനകരാജും ലിജോയും

'കടകൻ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി സംവിധായക പ്രതിഭകളായ ലോകേഷ് കനകരാജും ലിജോ ജോസ് പെല്ലിശ്ശേരിയും. യുവഹൃദയങ്ങളെ കീഴടക്കുന്ന ഒരു അടി ഇടി പടം തന്നെയായിരിക്കും ഇതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. കടത്തനാടൻ സിനിമാസിന്റെ ബാനറിൽ ഖലീൽ ഹമീദ് നിർമിക്കുന്ന ചിത്രം നവാഗതനായ സജിൽ മാമ്പാടാണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്.
വാണിജ്യ ചിത്രങ്ങൾ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ സംവിധായകരിൽ ഒരാളും പി ജി വിദ്യാർത്ഥിയുമായ സംവിധായകൻ ചെയ്യുന്ന ചിത്രം എന്നീ പ്രത്യേകതകളും കടകനുണ്ട്. ഹക്കീം ഷാജഹാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, രഞ്ജിത്ത്, സോന ഒലിക്കൽ, മണികണ്ഠൻ ആചാരി, ശരത് സഭ, ഫാഹിസ്‌ബിൻ റിഫായ്, നിർമ്മൽ പാലാഴി, ബിബിൻ പെരുമ്പിള്ളി , മീനാക്ഷി രവീന്ദ്രൻ എന്നിവരും വേഷമിടുന്നു. ഹക്കീം ഷാജഹാന്റെ കരിയറിലെ വഴിത്തിരിവ് തന്നെയായിരിക്കും കടകൻ എന്നാണ് സൂചന
Posted by Lijo Jose Pellissery on Sunday, September 17, 2023
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോധി, ശശികുമാർ എന്നിവരാണ്. ഛായാഗ്രഹണം ജാസിൻ ജസീൽ. സംഗീതം ഗോപി സുന്ദർ. അജഗാജന്തരം, അങ്കമാലി ഡയറീസ്, കടുവ എന്നീ ചിത്രങ്ങളുടെ എഡിറ്ററായ ഷമീർ മുഹമ്മദ് ആണ് കടകന്റെയും എഡിറ്റിങ് നിർവഹിക്കുന്നത്. സൗത്ത് ഇന്ത്യയിലെ മികച്ച സംഘട്ടന സംവിധായകരായ ഫീനിക്സ് പ്രഭു, പിസി സ്റ്റണ്ട്സ്, തവസി രാജ് എന്നിവർ ചേർന്നാണ് ചിത്രത്തിലെ സംഘട്ടനങ്ങൾ ഒരുക്കുന്നത്.
പ്രൊഡക്ഷൻ ഡിസൈനർ -അർഷാദ് നക്കോത്. ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബിച്ചു, കോസ്റ്റ്യൂം -റാഫി കണ്ണാടിപ്പറമ്പ. മേക്കപ്പ് -സജി കാട്ടാക്കട, സൗണ്ട് ഡിസൈൻ -പിസി വിഷ്ണു. പ്രൊഡക്ഷൻ കൺട്രോളർ -ദീപക് പരമേശ്വരൻ. സ്റ്റിൽസ് -എസ് ബി കെ ഷുഹൈബ്, പി ആർ ഓ -മഞ്ജു ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈൻസ് -കൃഷ്ണപ്രസാദ് കെ വി.
Content Highlights: kadakan malayalam movie firstlook poster released, lokesh kanagaraj and lijo jose pellisery