പോണ്‍ താരം ജെസി ജെയിന്റെയും കാമുകന്റെയും മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ലോസ് ആഞ്ജലീസ്: പോണ്‍ താരം ജെസി ജെയിന്റെയും കാമുകന്റെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഈ വര്‍ഷം ജനുവരി 24-നാണ് ജെസി ജെയിനെയും കാമുകൻ ബ്രെറ്റ് ഹെയ്സന്‍മുള്ളറെയും ഒക്ലഹോമയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലഹരിമരുന്നിന്റെ അമിതോപയോഗമാണ് മരണകാരണമെന്ന് ഒക്ലഹോമ മെഡിക്കല്‍ എക്‌സാമിനര്‍ സ്ഥിരീകരിച്ചു. ഇരുവരുടെയും ശരീരത്തില്‍ മാരക അളവില്‍ ഫെന്റയില്‍, കൊക്കെയ്ന്‍ എന്നിവയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2000 മുതല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നടിയാണ് ജെസ്സി ജെയ്ന്‍. പൈറേറ്റ്സ് പോലുള്ള അഡള്‍ട്ട് ചിത്രങ്ങളിലും സ്റ്റാര്‍സ്‌കൈ ആന്‍ഡ് ഹച്ച്, എന്‍ടൂറേജ് പോലുള്ള മുഖ്യധാരാ സിനിമകളിലും സാന്നിധ്യമറിയിച്ച നടിയായിരുന്നു ജെസ്സി. അവാര്‍ഡ് നിശകളില്‍ അവതാരകയായി. 43 വയസായിരുന്നു ജെസ്സിക്ക്.
Content Highlights: adult sar jesse jane brett hasenmueller death, autopsy report, drug over dose