കോവിഡ് പോരാട്ടത്തിനായി നഗ്നചിത്രം ലേലം ചെയ്യാൻ ജെന്നിഫർ ആനിസ്റ്റൺ

-
-

കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിനുള്ള തുക സമാഹരിക്കാനായി തന്റെ ന​ഗ്നചിത്രം ലേലം ചെയ്യാനൊരുങ്ങി നടി ജെന്നിഫർ ആനിസ്റ്റൺ. 1995-ൽ ഫോട്ടോ​ഗ്രാഫർ മാർക്ക് സെലി​ഗർ പകർത്തിയ ചിത്രമാണിത്. അദ്ദേഹത്തോടൊപ്പം ചേർന്നാണ് ആനിസ്റ്റൺ ചിത്രം ലേലം ചെയ്യുന്നത്. ചിത്രം വിറ്റു കിട്ടുന്ന തുക മുഴുവൻ നാഫ്ക്ലിനിക്ക്സിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് ആനിസ്റ്റൺ പോസ്റ്റ് ചെയ്തു. 

മാർക്ക് സെലി​ഗർ പകർത്തിയ ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ ഇതുപോലെ ലേലം ചെയ്യുന്നുണ്ട്. ലിയാനാർഡോ ഡി കാപ്രിയോ, ഓപ്ര വിൻഫ്രേ തുടങ്ങിയവരുടെ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

Content Highlights: Jennifer Aniston Nude portrait auctioned for corona virus relief, Covid 19 

Content Highlights: