'മിസ് യൂ രാജു' ; പൃഥ്വി ഇല്ലാത്ത ജനതാ കര്‍ഫ്യൂവെന്ന്‌ ഇന്ദ്രജിത്ത്

-
-

കൊറോണ ജാഗ്രതയില്‍ ജനതാ കര്‍ഫ്യൂ പ്രമാണിച്ച് വീട്ടില്‍ തന്നെ കഴിയുകയാണ് ഈ താരകുടുംബവും. ഇന്ദ്രജിത്തും പൂര്‍ണിമയും സുപ്രിയയും ഒരുമിച്ചുള്ള ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ചിത്രത്തില്‍ ഒരാളുടെ കുറവുണ്ടെന്നു മാത്രം. പൃഥ്വിരാജിന്റെ.

ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത് ഇന്ദ്രജിത്താണ്. ഒപ്പമുള്ള കുറിപ്പില്‍ ഇന്ദ്രന്‍ ഇങ്ങനെ കുറിച്ചു. കുടുംബത്തോടൊപ്പം സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കുകയാണ്.. എങ്കിലും മിസ് യൂ രാജൂ' പോസ്റ്റിനു ചുവടെ സുപ്രിയ പൃഥ്വിരാജും 'താടിക്കാരനെ മിസ് ചെയ്യുന്നു'വെന്നു കമന്റ് ചെയ്യുന്നു. 

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പൃഥ്വി ജോര്‍ദാനിലാണ്. സുരക്ഷിതമേഖലയിലാണെന്ന് ആരോഗ്യപ്രവര്‍ത്തകരെ ചെന്നു കണ്ട് ഉറപ്പു വരുത്തി, ചിത്രീകരണം തുടരുകയാണെന്ന് പൃഥ്വി തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇന്ത്യയിലും ഏവരും കൊവിഡ് 19 പടരുന്ന ഭീതിയിലും ജാഗ്രതയിലുമാണ് കഴിയുന്നത്. സുരക്ഷയെക്കരുതി സാമൂഹ്യബോധത്തോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച്ച രാജ്യം ജനതാ കര്‍ഫ്യൂ ആചരിച്ചു. ആളുകളുമായി അകലം പാലിച്ച് വീടുകളില്‍ തന്നെ കഴിഞ്ഞു കൂടുന്നതിന്റെ ഭാഗമായി ഇന്ദ്രജിത്തും കുടുംബവും കൊച്ചിയിലെ വീട്ടില്‍ തന്നെയാണ്.

Content Highlights : janta curfew, corona virus, indrajith sukumaran instagram post missing prithviraj, poornima supriya

Content Highlights: