ഇന്ദ്രജിത്ത് നായകനാകുന്ന ദീപു കരുണാകരൻ ചിത്രം; മൂന്നാറിൽ ചിത്രീകരണം ആരംഭിച്ചു

ലൊക്കേഷനിൽ നിന്നും | PHOTO: SPECIAL ARRANGEMENTS
ലൊക്കേഷനിൽ നിന്നും | PHOTO: SPECIAL ARRANGEMENTS

ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണം മൂന്നാറിൽ ആരംഭിച്ചു. ലെമൺ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. അനശ്വര രാജൻ പങ്കെടുക്കുന്ന രംഗങ്ങളാണ് മൂന്നാറിൽ ചിത്രീകരിക്കുന്നത്.

'ഞാൻ കണ്ടതാ സാറെ' എന്ന ചിത്രത്തിന് ശേഷം ലെമൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഏറെ വ്യത്യസ്ഥമായ ഒരു പ്രമേയമാണ് ദീപു കരുണാകരൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

വ്യത്യസ്ഥമായ രണ്ടു ലൊക്കേഷനുകളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകുന്നത്. മൂന്നാറും തിരുവനന്തപുരവുമാണ് ലൊക്കേഷനുകൾ. ഇന്ദ്രജിത്ത് സുകമാരനാണ് ഈ ചിത്രത്തിലെ നായകൻ. ബൈജു സന്തോഷ്, ബിജു പപ്പൻ, സീമ ലയാ സിംസൺ തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. അർജുൻ പി സത്യൻ്റേതാണ് തിരക്കഥ. 

സംഗീതം - മനു രമേശ്, ഛായാഗ്രഹണം - പ്രദീപ് നായർ, എഡിറ്റിങ് - സോബിൻ കെ. സോമൻ, കലാസംവിധാനം -സാബുറാം, കോസ്റ്റ്യൂം ഡിസൈൻ - ബ്യൂസി ബേബി ജോൺ, ക്രിയേറ്റീവ് ഡയറക്ടർ - ശരത്ത് വിനായക്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാംജി എം. ആൻ്റണി, അസ്സോസ്സിയേറ്റ് ഡയറക്ടർ -ശ്രീരാജ് രാജശേഖരൻ, ഫിനാൻസ് കൺട്രോളർ -സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻസ് മാനേജർ - കുര്യൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ - മുരുകൻ എസ്, പി.ആർ.ഒ - വാഴൂർ ജോസ്, ഫോട്ടോ - അജി മസ്ക്കറ്റ്.

Content Highlights: indrajith deepu karunakaran movie shooting started in moonnar