ഇൻഡിവുഡ് എക്‌സലൻസ് അവാർഡ് 2026: പി.ആർ.ഒ. പ്രതീഷ് ശേഖറിന് പുരസ്‌കാരം

വിനോദ മാധ്യമ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് പ്രമുഖ മീഡിയ സ്ട്രാറ്റജിസ്റ്റും പി.ആർ. കൺസൾട്ടന്റുമായ പ്രതീഷ് ശേഖറിന് ഇൻഡിവുഡ് എക്‌സലൻസ് അവാർഡ് 2026 ലഭിച്ചു. മാധ്യമ അവാർഡ് സെക്ഷനിൽ സിനിമാ മേഖലയിൽനിന്നുള്ള ഏക അവാർഡ് പ്രതീഷ് ശേഖറിനാണ്. 'എക്‌സലൻസ് ഇൻ എന്റർടെയ്ൻമെന്റ് മീഡിയ സ്ട്രാറ്റജി' വിഭാഗത്തിലാണ് ബഹുമതി.
മലയാള സിനിമാ മേഖലയിലെയും മറ്റു ഇതര ഭാഷാ ചിത്രങ്ങളുടെയും കേരളത്തിലെ പി.ആർ. ആൻഡ് മാർക്കറ്റിങ് പ്രവർത്തിക്കുന്ന പ്രതീഷ് ശ്രദ്ധേയമായ മാധ്യമസ്ഥാപങ്ങളിലിലെ ജോലികൾ ചെയ്ത ശേഷമാണ് സിനിമാ പി.ആർ. രംഗത്തേക്ക് എത്തുന്നത്. നിരവധി ശ്രദ്ധേയ ചിത്രങ്ങളുടെ പ്രചാരണ പ്രവർത്തനങ്ങൾക്കും മീഡിയ സ്ട്രാറ്റജികൾക്കും നേതൃത്വം നൽകിയിട്ടുള്ള പ്രതീഷ് ശേഖർ, സിനിമാ വ്യവസായത്തിലും മാധ്യമ രംഗത്തും വിശ്വസ്ത സാന്നിധ്യമായാണ് അറിയപ്പെടുന്നത്. സിനിമകളുടെ റിലീസ് ക്യാംപെയ്‌നുകൾ, ഡിജിറ്റൽ മാർക്കറ്റിങ്, മീഡിയ മാനേജ്‌മെന്റ്, ബ്രാൻഡ് കമ്മ്യൂണിക്കേഷൻ തുടങ്ങി വിവിധ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ നേട്ടത്തിലേക്ക് എത്തിച്ചത്.
അവാർഡ് സ്വീകരിച്ച ശേഷം പ്രതികരിച്ച പ്രതീഷ് ശേഖർ, അംഗീകാരം തന്റെ കരിയറിലെ ഏറ്റവും വിലമതിക്കാനാവാത്ത നേട്ടങ്ങളിലൊന്നാണെന്നും സിനിമാ മേഖലയിലെ സഹപ്രവർത്തകരുടെയും മാധ്യമ സുഹൃത്തുക്കളുടെയും നിരന്തര പിന്തുണയാണ് വിജയത്തിന് പിന്നിലെ ശക്തിയെന്നും പറഞ്ഞു. 'എന്റെ പ്രവർത്തനങ്ങളിൽ വിശ്വാസം അർപ്പിക്കുകയും തുടർച്ചയായി പിന്തുണ നൽകുകയും ചെയ്ത സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കും മാധ്യമപ്രവർത്തകർക്കും സഹപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി. ഈ അംഗീകാരം കൂടുതൽ മികച്ച പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുന്നു,' എന്ന് പ്രതീഷ് കൂട്ടിച്ചേർത്തു.
സൂര്യയുടെ കറുപ്പ് എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് പ്രതീഷ് പ്രവർത്തിച്ച ഇപ്പോൾ തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന ചിത്രം. മലയാളത്തിലെ എല്ലാ പ്രമുഖ താരങ്ങളുടെയും സൗത്തിന്ത്യൻ പ്രമുഖ താരങ്ങളുടെയും ചിത്രങ്ങൾക്ക് പി.ആർ.ഒ. ജോലി ചെയ്യുന്ന പ്രതീഷ് ശേഖർ എസ്.എസ്. രാജമൗലിയുടെയും തമിഴ്‌നാട് മുഖ്യമന്ത്രി വിജയുടെയും സിനിമകളുടെ പി.ആർ.ഒ. ആണ്.
Content Highlights: Pratheesh Shekhar awarded for Excellence in Entertainment Media Strategy at Indiwood 2026. Recognized for significant contributions to film PR, digital marketing, and brand communication. Currently managing PR for major South Indian stars and pan-Indian blockbuster projects. Acknowledged as a trusted name in the film industry and media landscape