'ഫഹദിനെ നായകനാക്കി സിനിമ ചെയ്യാൻ ആഗ്രഹമുണ്ട്'; ബോളിവുഡ് സംവിധായകൻ ഇംതിയാസ് അലി

#മൂവീസ് ഡെസ്‌ക്
ഇംതിയാസ് അലി, ഫഹദ് ഫാസില്‍ | ഫോട്ടോ: പി.ടി.ഐ, മാതൃഭൂമി
ഇംതിയാസ് അലി, ഫഹദ് ഫാസില്‍ | ഫോട്ടോ: പി.ടി.ഐ, മാതൃഭൂമി

മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിലുമൊത്ത് ഭാവിയിൽ ഒരു സിനിമയിൽ ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് സംവിധായകൻ ഇംതിയാസ് അലി. നേരത്തെ, ഫഹദിനെ നായകനാക്കി സിനിമ പദ്ധതിയിട്ടെങ്കിലും യാഥാർഥ്യമായില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ ജാഗരൺ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഫഹദിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ട്. ഞങ്ങൾ ശ്രമിച്ചു. എന്നാൽ ആ സിനിമ യാഥാർഥ്യമായില്ല. ഞങ്ങൾ ഇപ്പോഴും പരസ്പരം ബന്ധപ്പെടാറുണ്ട്. ഒന്നിച്ച് പ്രവർത്തിക്കാൻ ഇരുവർക്കും താത്പര്യവുമുണ്ട്. ഏതെങ്കിലും കാലത്ത് അദ്ദേഹവുമായി ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയും എന്നാണ് കരുതുന്നത്', ഇംതിയാസ് അലി പറഞ്ഞു.

നേരത്തെ, ഫഹദിനെ നായകനാക്കി 'ദ ഇഡിയറ്റ് ഓഫ് ഇസ്താംബുൾ' എന്ന പേരിൽ ഇംതിയാസ് അലി സിനിമ പ്രഖ്യാപിച്ചിരുന്നു. തൃപ്തി ദിമ്രി ആയിരുന്നു നായിക. എന്നാൽ, ചിത്രം ഉപേക്ഷിക്കപ്പെട്ടു. ഫഹദിന്റെ ബോളിവുഡ് അരങ്ങേറ്റമാവും ചിത്രം എന്നാണ് പ്രതീക്ഷിക്കപ്പെട്ടത്.

ALSO READ | ഫഹദിന്റെ ഹിന്ദി എൻട്രി, ചിത്രത്തിന് പേരായി; നായികയായി തൃപ്തി ദിമ്രി

'ജബ് വി മെറ്റ്', 'റോക്ക്‌സ്റ്റാർ', 'കോക്ടെയ്ൽ', 'ഹൈവേ', 'തമാശ', 'മേം വാപസ് ആവൂംഗാ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ഇംതിയാസ് അലി. തമിഴിലും തെലുങ്കിലും നായക വേഷങ്ങൾ ചെയ്തിട്ടുള്ള ഫഹദിന്റെ ബോളിവുഡ് അരങ്ങേറ്റം ഇതുവരെ യാഥാർഥ്യമായിട്ടില്ല.

Content Highlights: Bollywood director Imtiaz Ali expressed his strong desire to direct actor Fahadh Faasil in a future project. Speaking at the Jagran Film Festival in Mumbai, Ali revealed that a previous collaboration plan did not materialize. The duo was earlier expected to work together on a project titled The Idiot of Istanbul, co-starring Triptii Dimri. Imtiaz Ali mentioned that both he and Fahadh remain in touch and share a mutual interest in working together. A successful collaboration would mark Fahadh Faasil's official debut in Bollywood cinema.