ധനുഷിന്റെ നായികയായി നിത്യാ മേനോന്‍; 'ഇഡ്ഡലി കടൈ' ട്രെയ്‌ലര്‍ പുറത്ത്

ധനുഷ് സംവിധാനംചെയ്ത് നായകനായി അഭിനയിക്കുന്ന 'ഇഡ്ഡലി കടൈ'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നിത്യാ മേനോന്‍ ആണ് ധനുഷിന്റെ നായിക. കോയമ്പത്തൂര്‍ പ്രോസോണ്‍ മാളില്‍ നടന്ന ചടങ്ങില്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്തു.
ഒക്ടോബര്‍ ഒന്നിന് 'ഇഡ്ഡലി കടൈ' വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. തമിഴ്‌നാട്ടിലെ ഒരുഗ്രാമത്തിലെ ഇഡ്ഡലി കടയും ഒരു കുടുംബത്തിന് ആ കടയോടുള്ള സെന്റിമെന്റ്‌സും ഒക്കെ ചേര്‍ന്നതാണ് സിനിമയുടെ പ്രമേയം. രണ്ടുമിനിറ്റ് 22 സെക്കന്റുള്ള ട്രെയ്‌ലറിന് വമ്പിച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ധനുഷിനേയും നിത്യാ മേനോനെയും കൂടാതെ സത്യരാജ്, സമുദ്രക്കനി, പാര്‍ഥിപന്‍, അരുണ്‍ വിജയ്, ശാലിനി പാണ്ഡെ, രാജ് കിരണ്‍, ഗീത കൈലാസം തുടങ്ങിയ വന്‍ താരനിര തന്നെ 'ഇഡ്ഡലി കടൈ'യില്‍ ഒന്നിക്കുന്നു. സെന്റിമെന്റ്‌സും പ്രണയവും ആക്ഷനും ചേര്‍ന്ന എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ' ഇഡ്ഡലി കടൈ' ധനുഷ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഡോണ്‍ പിക്ച്ചേഴ്സിന്റെയും വണ്ടര്‍ബാര്‍ ഫിലിംസിന്റേയും ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് 'ഇഡ്ഡലി കടൈ' നിര്‍മിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ ജി.വി. പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. ധനുഷ്, ശ്വേതാമോഹന്‍, റാപ്പര്‍ അരിവാരസു, ആന്റണി ദാസന്‍ എന്നിവര്‍ പാടിയിരിക്കുന്ന ഗാനങ്ങള്‍ ഇപ്പോള്‍ തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്.
കിരണ്‍ കൗശിക് ക്യാമറയും ജി.കെ. പ്രസന്ന എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. 'തലൈവന്‍ തലൈവി'ക്കും 'കൂലി'ക്കും ശേഷം എച്ച്.എം. അസോസിയേറ്റ്‌സ് ആണ് 'ഇഡ്ഡലി കടൈ' കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. മാര്‍ക്കറ്റിങ്: ശിവകുമാര്‍ രാഘവ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: അനൂപ് സുന്ദരന്‍.
Content Highlights: Dhanush`s Idli Kadai trailer is out! Featuring Nithya Menon