നഷ്ടപ്രണയത്തെ തേടി; 'ഹൃദയം' ട്രെയ്‌ലര്‍

ട്രെയ്‌ലറില്‍ നിന്നും
ട്രെയ്‌ലറില്‍ നിന്നും

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 

പ്രണവിനെ കൂടാതെ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഹിഷാം അബ്ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്റെ സംഗീത സംവിധായകന്‍. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രമാണിത്.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്റെ തിരിച്ചുവരവ് സിനിമ കൂടിയാണ് ഇത്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന സിനിമയാണിത്. ജനുവരി 21 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Content Highlights: Hridayam Trailer, Pranav Mohanlal, Vineeth Sreenivasan, Kalyani Priyadarshan, Darshana Rajendran

Content Highlights: