രക്തം ദാനം ചെയ്യാം; കോവിഡിനെതിരായ വാക്സിന് ഹാങ്ക്-ക്‌സിന്‍ എന്നു പേരിടണം: ടോം ഹാങ്ക്സ്

കോവിഡ് 19 നെതിരായ വാക്സിൻ വികസിപ്പിക്കുന്നതിനുവേണ്ടി രക്തം ദാനം ചെയ്യാന്‍ ഒരുക്കമാണെന്ന് ഹോളിവുഡ് താരം ടോം ഹാങ്ക്‌സ്. ഇയ്യിടെ കോവിഡ്ഭേദമായവരാണ് ടോം ഹാങ്ക്സും ഭാര്യയും. കോവിഡ് ഭേദമായവരുടെ രക്തത്തിന്റെ പ്ലാസ്മ വേർതിരിച്ചെടുത്ത് വാക്സിൻ ഉണ്ടാക്കാനുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും രോഗം ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മ മറ്റ് രോഗികളിൽ ഉപയോഗിച്ചും ചികിത്സ നടക്കുന്നുണ്ട്. ഇതിനുവേണ്ടി രക്തം ദാനം ചെയ്യാനാവുമെങ്കില്‍ തനിക്കും ഭാര്യയ്ക്കും അതില്‍ താത്പര്യമുണ്ടെന്നും നടന്‍ ചെയ്യുന്നു. അത്തരമൊരു വാക്സിൻ ഉണ്ടാക്കുമ്പോൾ അതിന് ഹാങ്ക്-ക്‌സിന്‍ എന്ന് പേരു നല്‍കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ടോം ഹാങ്ക്സ് പറഞ്ഞു.
എൽവിസ് പ്രെസ്ലിയുടെ ബയോപിക്കിൽ അഭിനയിച്ചു വരുന്നതിനിടെയാണ് ഹാങ്ക്സിന് രോഗബാധ സ്ഥിരീകരിച്ചത്. പിന്നീട് ഭാര്യ റീത്ത വില്‍സണും രോഗം സ്ഥിരീകരിച്ചു. ടോം ഹാങ്ക്‌സും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം രണ്ടാഴ്ച്ചയില്‍ കൂടുതല്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു. ഒടുവില്‍ രോഗം ഭേദമായി ലോസ് ആഞ്ജലീസിൽ തിരിച്ചെത്തി.
Content Highlights : hollywood star tom hanks ready to donate blood for covid 19 vaccination
Content Highlights: