ലൈംഗികാതിക്രമം; ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന് 16 വര്‍ഷംകൂടി തടവ്

ഹാർവി വെയ്ന്‍സ്റ്റെന്‍ | AP
ഹാർവി വെയ്ന്‍സ്റ്റെന്‍ | AP

ലോസ് ആഞ്ജലിസ്: മിറാമാക്‌സ് സ്റ്റുഡിയോ സ്ഥാപകനും ഹോളിവുഡ് നിര്‍മാതാവുമായ ഹാര്‍വി വെയ്ന്‍സ്റ്റീന് മറ്റൊരു ലൈംഗികാതിക്രമക്കേസില്‍ 16 വര്‍ഷം തടവ്. പത്തുവര്‍ഷംമുമ്പ് ലോസ് ആഞ്ജലിസിലെ ബെവേര്‍ലി ഹില്‍സ് ഹോട്ടല്‍മുറിയില്‍ യൂറോപ്യന്‍ നടിക്കുനേരെ നടത്തിയ ലൈംഗികാതിക്രമക്കേസിലാണ് കോടതി വ്യാഴാഴ്ച വിധിപറഞ്ഞത്.

'മീ ടൂ'ആരോപണങ്ങളില്‍ ഉയര്‍ന്നുകേട്ട പേരാണ് ഹാര്‍വിയുടേത്. ഹാര്‍വിയുടെ പേരിലുയര്‍ന്ന നാല് ലൈംഗികാതിക്രമക്കേസുകളില്‍ മൂന്നാമത്തേതാണിത്. മറ്റു രണ്ടുകേസുകളിലായി നേരത്തേ ന്യൂയോര്‍ക്ക് കോടതി 23 വര്‍ഷവും കാലിഫോര്‍ണിയ കോടതി 24 വര്‍ഷവും തടവുവിധിച്ചിരുന്നു.
 

Content Highlights: hollywood producer Harvey Weinstein Sentenced to 16 Years