ഹിപ്പ് ഹോപ്പ് തമിഴായുടെ മീസയേ മുറുക്ക് 2 സെപ്റ്റംബർ 25ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

ഹിപ്ഹോപ്പ് തമിഴാ ആദി സംവിധാനം ചെയ്ത് നായകനാകുന്ന മീസയേ മുറുക്ക് 2 സെപ്റ്റംബർ 25 ന് ആഗോള റിലീസായി എത്തും. ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ബ്രൈറ്റ് സ്ക്രീൻ. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിൽ ബ്രൈറ്റ് സ്ക്രീനിൻ്റെ വിതരണ പങ്കാളി. അവ്നി മൂവീസിന്റെ ബാനറിൽ സുന്ദർ സി.യും ഖുശ്ബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബെൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ എ സി എസ് അരുൺകുമാറും ചിത്രത്തിൻ്റെ നിർമ്മാണ പങ്കാളിയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ആനന്ദിത സുന്ദർ.
2017ൽ പുറത്തിറങ്ങി വലിയ വിജയമായി മാറിയ ‘മീസയേ മുറുക്ക്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘മീസയേ മുറുക്ക് 2’. ഹിപ്ഹോപ്പ് തമിഴാ ആദി രചനയും സംവിധാനവും നിർവഹിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു മ്യൂസിക്കൽ കോമഡി-ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.
ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളുമായാണ് ‘മീസയേ മുറുക്ക് 2’ എത്തുന്നത്. ആദ്യ ചിത്രത്തിന്റെ കഥയുമായി രണ്ടാം ഭാഗത്തിന് നേരിട്ട് യാതൊരു ബന്ധവുമില്ല എന്നാണ് റിപ്പോർട്ട്. മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് പുതിയ ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്.
ഹിപ്ഹോപ്പ് തമിഴാ ആദിക്കൊപ്പം കേതിക ശർമ്മ, ചൈത്ര ജെ. ആചാർ, യോഗി ബാബു, ഹർഷത് ഖാൻ, കരുണാസ്, നാസർ , ആടുകളം നരേൻ, രമ്യ രംഗനാഥൻ, ഷാ രാ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലറും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടിയിരുന്നു. തമിഴ്നാട്ടിൽ വലിയ പ്രതീക്ഷയോടെ എത്തുന്ന ചിത്രത്തിന് കേരളത്തിലും മികച്ച റിലീസ് ആണ് ലഭിക്കുക. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഹിപ്ഹോപ്പ് തമിഴാ ആദി തന്നെയാണ്. ചിത്രത്തിലെ ‘പോടാ പഠിച്ചിരിക്കേൻ’, ‘ഗോയിന്ദമ്മ’ തുടങ്ങിയ ഗാനങ്ങൾ ഇതിനോടകം പുറത്തിറങ്ങി ശ്രദ്ധ നേടിയിട്ടുണ്ട്.
ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ഫെന്നി ഒലിവറും തിരുമലൈ രാജനും ചേർന്നാണ് നിർവഹിക്കുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ : അശ്വിൻ രാം, കോസ്റ്റ്യൂം ഡിസൈനർ: പൂർണ്ണിമ രാമസ്വാമി, ആർട്ട് : വി എസ് ദിനേഷ് കുമാർ, പ്രൊഡക്ഷൻ ഡിസൈനർ : വിഘ്നേഷ് രതിരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്; പി ബാലഗോപി, നൃത്തം: ബാബ ഭാസ്കർ, സന്തോഷ്, രഘു താപ്പ, ആക്ഷൻ : ആക്ഷൻ സന്തോഷ്, സൗണ്ട് മിക്സിംഗ്: കണ്ണൻ ഗണപത്, സിഇഒ : ആർ മദൻ കുമാർ, പിആർഒ : ശബരി
Content Highlights: The sequel Meesaya Murukku 2, written, directed, and starring Hiphop Tamizha Adhi as a musical comedy-drama, is scheduled for a worldwide theatrical release on September 25, with Bright Screen and Dream Big Films handling its Kerala distribution.