'ഹയ': വാസുദേവ് സനലിന്റെ പുതിയ ക്യാമ്പസ് ത്രില്ലർ ചിത്രം

അതിശക്തമായ ഒരു സാമൂഹ്യ പ്രമേയം കൈകാര്യം ചെയ്യുന്ന ക്യാമ്പസ് ത്രില്ലർ ചിത്രമാണ് 'ഹയ '. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം ഒരുപിടി യുവ താരങ്ങളെ മലയാള സിനിമക്ക് സമ്മാനിക്കുന്നു.
ദിലീപ്, മഞ്ജു വാര്യർ, ഉണ്ണി മുകുന്ദൻ, അനു സിതാര, രാഹുൽ മാധവ്,സൈജു കുറുപ്പ്, ലാൽ ജോസ് എന്നിവരുടെ സോഷ്യൽ മീഡിയ ഹാന്റിലിലുടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തത്.
'മിന്നൽ മുരളി ' എന്ന സിനിമയിലൂടെ. മലയാളികളുടെ പ്രിയങ്കരനായ ഗുരു സോമസുന്ദരം ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നു. ജോണി ആന്റണി, ലാൽജോസ്,കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, ശ്രീധന്യ , ബിജു പപ്പൻ, ശ്രീരാജ്, ജോർഡി പൂഞ്ഞാർ, അശ്വിൻ, ലയ സിംസൺ, ശ്രീജ അജിത്ത് , വീണ വേണുഗോപാൽ ( ഇന്ത്യ യിലെ ആദ്യ വീൽചെയർ ടി വി ആങ്കർ), സനൽ കല്ലാട്ട് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.
'നായിക നായകൻ' എന്ന റിയാലിറ്റി ഷോയിലെ വിജയി ശംഭു സിനിമയിലെ മുഖ്യ വേഷങ്ങളിലൊന്നിൽ എത്തുന്നു.
ജിജു സണ്ണി ഛായാഗ്രഹണവും സാബു റാം കലാസംവിധാനവും അരുൺ തോമസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.സംഗീതസംവിധാനം വരുൺ സുനിൽ ( മസാല കോഫി ).മേക്കപ്പ് ലിബിൻ മോഹനൻ ,വസ്ത്രാലങ്കാരം അരുൺ മനോഹർ. എസ് മുരുകനാണ് പ്രൊഡക്ഷൻ കൺട്രോളർ.പ്രൊജക്ട് കോ ഓർഡിനേറ്റർ സണ്ണി തഴുത്തല, ഫിനാൻസ് കൺട്രോളർ - മുരളീധരൻ കരിമ്പന, വാർത്താപ്രചരണം - ജിനു അനിൽകുമാ ർ, മാർക്കറ്റിംഗ് - എന്റർടൈൻമെന്റ് കോർണർ സിനിമയുടെ ചിത്രീകരണം ഏപ്രിൽ 2 ന് മൈസൂരിൽ തുടങ്ങും.
Content Highlights: haya; new campus thriller film by vasudev sanal title launch