ആഷിഖ് അബു ചിത്രത്തിലൂടെ ഹനുമാന്‍കൈന്‍ഡ് അഭിനയരംഗത്തേക്ക്; 'റൈഫിള്‍ ക്ലബ്' ക്യാരക്ടര്‍ പോസ്റ്റര്‍

അന്താരാഷ്ട്രതലത്തിൽ ചര്‍ച്ചാവിഷയമായ മലയാളി റാപ്പര്‍ ആണ് ഹനുമാന്‍കൈന്‍ഡ്. ഇപ്പോഴിതാ ഹനുമാന്‍കൈന്‍ഡിന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റമായ റൈഫിള്‍ ക്ലബ്ബിലെ അദ്ദേഹത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തിലാണ് ഹനുമാന്‍കൈന്‍ഡ് എത്തുന്നത്. ആരാധകരെ എല്ലാ രീതിയിലും തൃപ്തിപ്പെടുത്തുന്ന വേഷമായിരിക്കും ചിത്രത്തില്‍ ഹനുമാന്‍കൈന്‍ഡിന്റേത് എന്നാണ് അഭ്യൂഹം.
ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, വിൻസന്റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ നിർമ്മിക്കുന്ന ചിത്രം ഓണത്തിന് റിലീസിനെത്തുമെന്നാണ് സൂചന.
ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും ആഷിക്ക് അബു തന്നെയാണ് നിര്‍വഹിക്കുന്നത്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപിന്റെ ആദ്യ മലയാളചിത്രം കൂടിയാണ് റൈഫിള്‍ ക്ലബ്. വിജയരാഘവൻ, റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ, ഇന്ത്യൻ എന്നിവരടക്കമുള്ള താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
റൈഫിൾ ക്ലബ്ബിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ദിലീഷ് നായർ, ശ്യാം പുഷ്കരൻ, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. 'മായാനദി'ക്ക് ശേഷം ആഷിക്ക് അബു, ശ്യാം പുഷ്കരൻ, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
'മഞ്ഞുമ്മല്‍ ബോയ്‌സി'ലൂടെ വലിയ ജനപ്രീതി നേടിയ അജയൻ ചാലിശ്ശേരിയാണ് റൈഫിൾ ക്ലബ്ബിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മേക്കപ്പ് റോണക്സ് സേവിയർ, വസ്ത്രാലങ്കാരം മഷർ ഹംസ എന്നിവർ നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ വി സാജനാണ്. സുപ്രീം സുന്ദർ സംഘട്ടനവും റെക്സ് വിജയൻ സംഗീതവും നിർവഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.
Content Highlights: hanumankind character poster from aashiq abu's rifle club movie