ബോളിവുഡ് നടന്‍ യൂസുഫ് ഹുസൈന്‍ അന്തരിച്ചു

മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടന്‍ യൂസുഫ് ഹുസൈന്‍ (73) അന്തരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് മുംബൈയിലെ ലീലവതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
യൂസുഫ് ഹുസൈന്റെ മരുമകനും സംവിധായകനുമായ ഹന്‍സല്‍ മെഹ്ത്ത വികാരനിര്‍ഭരമായ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
രാജ്കുമാര്‍ റാവുവിനെ നായകനാക്കി ഹന്‍സല്‍ മെഹ്ത്ത സംവിധാനം ചെയ്ത ഷാഹിദ് എന്ന സിനിമയുടെ ചിത്രീകരണം സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മുടങ്ങിപ്പോയപ്പോള്‍ സഹായിച്ചത് യൂസുഫ് ഹുസൈനായിരുന്നു. ''അദ്ദേഹം എനിക്ക് ഭാര്യ പിതാവായിരുന്നില്ല, സ്വന്തം പിതാവായിരുന്നു. സിനിമ പൂര്‍ത്തിയാക്കാന്‍ സ്വന്തം സമ്പാദ്യത്തിന്റെ ഒരു വലിയ പങ്ക് തനിക്കായി നല്‍കി''- ഹന്‍സല്‍ മെഹ്ത്ത കുറിച്ചു.
ദില്‍ ചാഹ്താ ഹെ, ക്രിഷ് 3, ധൂം 2, റായിസ്, റോഡ് തു സംഗം, വിവാഹ്, വിശ്വരൂപം, ദബാങ് 3 തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
Content Highlights: Hansal Mehtha Mourns the loss of yusuf hussain actor, father in law
Content Highlights: