'ഞങ്ങള്‍ പ്രൊഫഷണലുകളാണ്, പരസ്പര ബഹുമാനവുമുണ്ട്'; മുൻ ഭാര്യയുമായി വേദി പങ്കിട്ടതിൽ ജി.വി പ്രകാശ്

വിവാഹമോചനത്തിന് ശേഷം തമിഴ് സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും അടുത്തിടെ ഒരുമിച്ച് വേദിയിലെത്തിയത് സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജി.വി പ്രകാശ്. വ്യക്തിജീവിതത്തിലെ കാര്യങ്ങള്‍ പ്രൊഫഷണല്‍ ബന്ധങ്ങളെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ഒരു അഭിമുഖത്തിലാണ് നടന്റെ തുറന്നുപറച്ചില്‍.
ഞങ്ങള്‍ പ്രൊഫഷണലുകളാണ്. ഞങ്ങള്‍ തമ്മില്‍ പരസ്പര ബഹുമാനവുമുണ്ട്. അതിനാലാണ് ഒരുമിച്ച് പ്രവര്‍ത്തിക്കാനാവുന്നത്. - ജി.വി പ്രകാശ് പറഞ്ഞു. കഴിഞ്ഞ മാസം മലേഷ്യയില്‍ നടന്ന ഒരു സംഗീത പരിപാടിയിലാണ് ഇരുവരും വേദി പങ്കിട്ടത്. 'പിറൈ തേടും' എന്ന പാട്ട് സൈന്ധവി പാടുകയും ജിവി പ്രകാശ് കുമാര്‍ അതിന് അനുസരിച്ച് പിയാനോ വായിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ നിമിഷനേരത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 2011-ല്‍ പുറത്തിറങ്ങിയ 'മയക്കം എന്ന' എന്ന ചിത്രത്തിനായി ജി.വി പ്രകാശ് കുമാര്‍ സംഗീതസംവിധാനം നിര്‍വഹിച്ച പാട്ടാണിത്. സിനിമയില്‍ പാടിയതും ജിവി പ്രകാശ് കുമാറും സൈന്ധവിയും ചേര്‍ന്നാണ്.
കഴിഞ്ഞ വർഷം മേയിലാണ് തമിഴ് സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും വേര്‍പിരിയുന്നതായി ആരാധകരെ അറിയിച്ചത്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട കുറിപ്പും പങ്കുവെച്ചിരുന്നു. പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കുന്നുവെന്നാണ് കുറിപ്പിലുണ്ടായിരുന്നത്.
കട്ടിക്കാലം മുതല്‍ അടുത്തറിയുന്നവരാണ് സൈന്ധവിയും ജി.വി പ്രകാശും. ഏറെക്കാലത്തെ പ്രണയത്തിന് ശേഷം ഇരുവരും 2013-ല്‍ വിവാഹിതരായി. 2020-ല്‍ ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. അന്‍വി എന്നാണ് മകളുടെ പേര്. എ.ആര്‍ റഹ്‌മാന്റെ സഹോദരി എ.ആര്‍ റെയ്ഹാനയുടേയും ജി വെങ്കിടേഷിന്റേയും മകനാണ് ജി.വി പ്രകാശ്. ജെന്റില്‍മാന്‍ എന്ന ചിത്രത്തില്‍ എ.ആര്‍ റഹ്‌മാന്‍ ഈണമിട്ട പാട്ട് പാടിയാണ് സിനിമാരംഗത്തേക്കുള്ള വരവ്. പിന്നീട് സംഗീത സംവിധായകനായും നടനായും നിര്‍മാതാവായും തിളങ്ങി. കര്‍ണാടക സംഗീതജ്ഞ കൂടിയായ സൈന്ധവി 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കുന്നുണ്ട്. തമിഴില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു.
Content Highlights: GV Prakash Kumar reacts to post divorce collaboration with Saindhavi